ജൂനിയർ അത്ലറ്റിക്സിന് ഇന്ന് തുടക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വ്യാഴാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമാവും. ശനിയാഴ്ച വരെ നീളുന്ന മേളയിൽ അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിലായി 2000ഒാളം അത്ലറ്റുകൾ പെങ്കടുക്കും.
ഇൗമാസം 18, 19 തീയതികളിൽ ഇതേ വേദിയിൽ നടക്കുന്ന ദക്ഷിണമേഖല ചാമ്പ്യൻഷിപ്പിലും നവംബർ ഒന്നുമുതൽ അഞ്ചുവരെ വിജയവാഡയിൽ നടക്കുന്ന ദേശീയ മീറ്റിലും പെങ്കടുക്കേണ്ട കേരള ടീമിനെ ഇൗ മേളയിൽനിന്നാണ് തെരഞ്ഞെടുക്കുക. ചെന്നൈയിൽ സെപ്റ്റംബർ 25 മുതൽ 28വരെ നടക്കുന്ന നാഷനൽ ഒാപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട കേരള ടീമിെൻറ സെലക്ഷൻ ട്രയൽസും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കും.
പെങ്കടുക്കേണ്ടവർ വ്യാഴാഴ്ച വൈകീട്ട് സ്റ്റേഡിയത്തിലെത്തണമെന്ന് അത്ലറ്റിക്സ് അസോ. ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ ഒാപറേഷൻ ഒളിമ്പ്യ പദ്ധതിയിലേക്കുള്ള അത്ലറ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള വേദികൂടിയാണ് ജൂനിയർ അത്ലറ്റിക്സ് മീറ്റ്. സ്പോർട്സ് കൗൺസിൽ നിയോഗിച്ച പ്രത്യേക സമിതി താരങ്ങളുടെ പ്രകടനം വിലയിരുത്തും.
ജൂനിയർ മീറ്റിൽ അവസരം ലഭിക്കാത്ത അത്ലറ്റുകൾക്ക് ഇൗ സമിതി മുമ്പാകെ പേരുകൾ നൽകാമെന്നും അത്ലറ്റിക്സ് അസോ. അറിയിച്ചു.
സംസ്ഥാന സ്കൂൾ കായികമേള കണക്കിലെടുത്താണ് ഒക്ടോബറിൽ നടക്കേണ്ട ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഇൗവർഷം നേരത്തേ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
