കേരളപിറവി ദിനത്തിൽ കേരള താരങ്ങൾ പെരുവഴിയിൽ

Junior-Athletic-meet
റാഞ്ചി റെയിൽവേ സ്റ്റേഷനിലെത്തിയ കേരളാ താരങ്ങൾ സംഘാടകർ ഏർപ്പെടുത്തിയ വാഹനത്തിനായി കാത്തിരിക്കുന്നു

റാഞ്ചി: ബിർസ മുണ്ട സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടങ്ങുന്ന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ പങ്കെടുക്കാൻ കേരളപിറവി ദിനത്തിൽ റാഞ്ചിയിലെത്തിയ താരങ്ങൾ പെരുവഴിയിൽ. രാവിലെ ഒമ്പതോടെ റെയിൽവേ സ്റ്റേഷനിലെത്തിയവർ സ്റ്റേഡിയത്തെ താമസ സ്ഥലത്തേക്കു പോകുവാൻ ഊഴം കാത്തിരിക്കുകയാണ്. സ്റ്റേഷനിലെത്തിയ താരങ്ങളെ ചെറിയ വാഹനത്തിൽ പല തവണയായാണ് സ്റ്റേഡിയത്തിലേക്ക് കൊണ്ടു പോകുന്നത്. 

ആലപ്പുഴ ധൻബാദ് എക്സ്പ്രസിൽ രണ്ടു ദിവസത്തെ ദുരിതയാത്രക്കു ശേഷമാണ് കേരള ടീം റാഞ്ചിയിലെത്തിയത്. പരിശീലകരും സപ്പോർട്ടിങ് സ്റ്റാഫും ഉൾപ്പെടെ 129 അംഗ ടീമിന് 23 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ശരിയായ ഉറക്കമോ വിശ്രമമോ ഇല്ലാതെ എത്തിയ താരങ്ങൾ താമസ സ്ഥലത്തെത്തി വിശ്രമിച്ച ശേഷം വൈകിട്ട് പരിശീലനത്തിനിറങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു. 

അതേസമയം, താമസ സൗകര്യം ഉറപ്പാക്കി സംഘാടകർ അറിയിപ്പ് നൽകിയിരുന്നെങ്കിലും അക്കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

Loading...
COMMENTS