Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജിൻസൺ ജോൺസണിന്​​...

ജിൻസൺ ജോൺസണിന്​​ അർജുന

text_fields
bookmark_border
jinson johnson - sports news
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ലെ കേ​ര​ള​ത്തി​​​െൻറ അ​ഭി​മാ​ന​താ​രം ജി​ൻ​സ​ൺ ജോ​ൺ​സ​ണി​ന്​​ രാ​ജ്യ​ത്തെ മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ സ​മ്മാ​നി​ക്കു​ന്ന അ​ർ​ജു​ന പു​ര​സ്​​കാ​രം. ജി​ൻ​സ​ൺ അ​ട​ക്കം വി​വി​ധ ഇ​ന​ങ്ങ​ളി​ലെ 20 കാ​യി​ക​താ​ര​ങ്ങ​ളാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ട്ട​ത്. കാ​യി​ക​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ സി​ങ്​ റാ​ത്തോ​ഡി​​​െൻറ​ അം​ഗീ​കാ​രം ല​ഭി​ച്ച​ശേ​ഷം ഇൗ​മാ​സം 25ന്​ ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ പു​ര​സ്​​കാ​രം വി​ത​ര​ണം ചെ​യ്യും. അ​ഞ്ചു​ ല​ക്ഷം രൂ​പ​യാ​ണ്​ അ​ർ​ജു​ന പു​ര​സ്​​കാ​ര​ത്തു​ക. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 1500 മീ​റ്റ​റി​ൽ സ്വ​ർ​ണ​വും 800 മീ​റ്റ​റി​ൽ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ്​ കോ​ഴി​ക്കോ​ട്​ ച​ക്കി​ട്ട​പാ​റ സ്വ​ദേ​ശി​യാ​യ ജി​ൻ​സ​ൺ. ര​ണ്ടി​ന​ങ്ങ​ളി​ലെ​യും ദേ​ശീ​യ റെ​ക്കോ​ഡും 27കാ​ര​​​െൻറ പേ​രി​ലാ​ണ്.

800 മീ​റ്റ​റി​ൽ ഇൗ ​വ​ർ​ഷം ജൂ​ണി​ൽ ജി​ൻ​സ​ൺ റെ​​ക്കോ​ഡി​ട്ട​പ്പോ​ൾ ത​ക​ർ​ന്നു​വീ​ണ​ത്​ ഇ​ന്ത്യ​ൻ അ​ത്​​ല​റ്റി​ക്​​സി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള റെ​ക്കോ​ഡാ​ണ്. 42 വ​ർ​ഷം മു​മ്പ്​ 1976 മോ​ൺ​ട്രി​യോ​ൾ ഒ​ളി​മ്പി​ക്​​സി​ൽ ശ്രീ​റാം സി​ങ്​ സ്ഥാ​പി​ച്ച റെ​ക്കോ​ഡാ​ണ്​ പ​ഴ​ങ്ക​ഥ​യാ​യ​ത്. ​ഇൗ​വ​ർ​ഷം​ത​ന്നെ ഏ​പ്രി​ലി​ൽ ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ൽ ന​ട​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സി​ൽ 1500 മീ​റ്റ​റി​ലും 23 വ​ർ​ഷം പ്രാ​യ​മു​ള്ള ബ​ഹാ​ദൂ​ർ പ്ര​സാ​ദി​​​െൻറ റെ​ക്കോ​ഡ്​ ജി​ൻ​സ​ൺ മ​റി​ക​ട​ന്നി​രു​ന്നു.

നേട്ടങ്ങളുടെ ട്രാക്കിൽ അർജുനനായി ജിൻസൺ
വയസ്സ്​: 27, ജനനം: 1991 മാർച്ച്​ 15
സ്വദേശം: ചക്കിട്ടപാറ, കോഴി​ക്കോട്​
പഠനം: സ​​​​​െൻറ്​ ജോർജ്​ ഹൈസ്​കൂൾ, കുളത്തുവയൽ. ബസേലിയസ്​ കോളജ്​, കോട്ടയം
ജോലി: സൈന്യത്തിൽ ജൂനിയർ കമീഷൻഡ്​ ഒാഫിസർ.
മത്സര ഇനം: 800 മീ., 1500 മീ.
മികച്ച പ്രകടനം: 800 മീ. 1:45.65 മിനിറ്റ്​. 1500 മീ. 3:37.86 മിനിറ്റ്​.

നേട്ടങ്ങൾ:
2018 ജകാർത്ത ഏഷ്യൻ ഗെയിംസ് 1500 മീ. സ്വർണം
2018 ജകാർത്ത ഏഷ്യൻ ഗെയിംസ് 800 മീ. വെള്ളി
2015 വുഹാൻ ഏഷ്യൻ ചാമ്പ്യൻഷിപ്​​ വെള്ളി
2017 ഭുവനേശ്വർ ഏഷ്യൻ ചാമ്പ്യൻഷിപ്​​ വെങ്കലം
ദേശീയ റെക്കോഡ്​: 1500 മീ. 2018 ഏപ്രിലിൽ ഗോൾഡ്​ കോസ്​റ്റ്​ കോമൺവെൽത്ത്​ ഗെയിംസിൽ അഞ്ചാം സ്ഥാനത്തായെങ്കിലും 23 വർഷം പഴക്കമുള്ള ദേശീയ റെക്കോഡ്​ തകർത്തു. 1995ൽ ബഹാദൂർ പ്രസാദ്​ സ്ഥാപിച്ച 3:38.00 മിനിറ്റ്​ സമയമാണ്​ ജിൻസൺ​. 3:37.86 മിനിറ്റാക്കി പുതുക്കിയത്​. 800 മീ. 2018 ജൂണിൽ ഗുവാഹതി ഇൻറർസ്​റ്റേറ്റ്​ ചാമ്പ്യൻഷിപ്പിൽ 42 വർഷം മുമ്പുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ റെക്കോഡ്​ തകർത്തു. 1976 മോൺട്രിയോൾ ഒളിമ്പിക്​സിൽ ശ്രീറാം സിങ്​ സ്ഥാപിച്ച 1:45.77 മിനിറ്റ്​ ജിൻസൺ 1:45.65 മിനിറ്റ് ആക്കി തിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsarjuna awardJinson Johnsonmalayalam newssports newsasian games 2018
News Summary - jinson johnason arjuna award-sports news
Next Story