വെയ്​റ്റ്​ലിഫ്​റ്റിങ്: ഇ​ന്ത്യ​യു​ടെ ജെ​റ​മി ലാ​ൽ​റി​ന്നും​ഗ​ക്ക്​ മൂ​ന്നു ലോ​ക റെ​ക്കോ​ഡ്

22:30 PM
11/07/2019

അ​പി​യ (സ​മോ​വ): ഇ​ന്ത്യ​യു​ടെ യു​വ​താ​രം ജെ​റ​മി ലാ​ൽ​റി​ന്നും​ഗ​ക്ക്​ മൂ​ന്നു ലോ​ക റെ​ക്കോ​ഡ്. സ​മോ​വ​യി​ൽ ന​ട​ക്കു​ന്ന കോ​മ​ൺ​വെ​ൽ​ത്ത്​ വെ​യ്​​റ്റ്​​ലി​ഫ്​​റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ്​ ലോ​ക യൂ​ത്ത്, ഏ​ഷ്യ​ൻ, കോ​മ​ൺ​വെ​ൽ​ത്ത്​ റെ​ക്കോ​ഡു​ക​ൾ 16കാ​ര​ൻ മാ​റ്റി​യെ​ഴു​തി​യ​ത്. 

67 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലെ സ്​​നാ​ച്ചി​ലാ​യി​രു​ന്നു ജെ​റ​മി​യു​ടെ റെ​ക്കോ​ഡ്​ നേ​ട്ട​ങ്ങ​ൾ. എ​ന്നാ​ൽ, ക്ലീ​ൻ ആ​ൻ​ഡ്​ ജെ​ർ​കി​ൽ ഭാ​ര​മു​യ​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട താ​ര​ത്തി​ന്​ ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​താ ടൂ​ർ​ണ​മ​െൻറ്​ കൂ​ടി​യാ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ പ്ര​തീ​ക്ഷ ന​ഷ്​​ട​മാ​യി. അ​തേ​സ​മ​യം, ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നാ​ലു​ ​സ്വ​ർ​ണ​വും ര​ണ്ടു​ വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ നേ​ടി. 

Loading...
COMMENTS