Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയൻ ജാവലിൻ താരം ജറോഡ് ബെനിസ്റ്റർ അന്തരിച്ചു
text_fieldsbookmark_border
സിഡ്നി: ആസ്ട്രേലിയൻ ജാവലിൻ ത്രോ താരം ജറോഡ് ബെനിസ്റ്റർ (33) അന്തരിച്ചു. 2010 ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ ജേതാവാണ്. നെതർലൻഡ്സിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമെന്നാണ് റിപ്പോർട്ട്.
2011ദക്ഷിണകൊറിയൻ ലോക അത്ലറ്റിക്സ് മീറ്റിലും ബെയ്ജിങ് ഒളിമ്പിക്സിലും ഫൈനൽ റൗണ്ടിലെത്തിയിരുന്നു. ജാവലിൻ ത്രോയിൽ നിലവിലെ ആസ്ട്രേലിയൻ റെക്കോഡ് (89.02 മീറ്റർ) ബെനിസ്റ്ററുടെ പേരിലാണ്. 2013ൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട താരത്തിന് ഒന്നര വർഷം വിലക്ക് നേരിട്ടിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ 81.71 മീറ്റർ എറിഞ്ഞാണ് ഡൽഹിയിൽ സ്വർണമണിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story