ജപ്പാൻ ഒളിമ്പിക് കമ്മിറ്റി ഉപമേധാവിക്കും കോവിഡ്
text_fieldsടോക്യോ: ജപ്പാൻ ഒളിമ്പിക് കമ്മിറ്റി ഉപമേധാവിക്ക് കോസോ തഷിമക്കും കോവിഡ്-19 വൈറസ് ബാധ. കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആണെന്ന് തഷിമ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. താൻ മേധാവിയായ ജപ്പാൻ ഫുട്ബാൾ അസോസിയേഷൻ മുഖേനയാണ് വാർത്തക്കുറിപ്പ് പുറത്തുവിട്ടത്. കോവിഡിെൻറ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്സ് സംശയത്തിലായ സാഹചര്യത്തിലാണ് ഉന്നത സംഘാടകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്.
‘‘ചെറിയ പനിയുണ്ടായിരുന്നു. പരിശോധനയിൽ ന്യൂമോണിയ കണ്ടെത്തി. എന്നാൽ, സുഖമായി ഇരിക്കുന്നു. ഡോക്ടറുടെ നിർദേശ പ്രകാരമാണ് ചികിത്സയിലാണ് ശ്രദ്ധ’’- തഷിമ പറഞ്ഞു. യുവേഫ യോഗത്തിലും സ്ത്രീകളുടെ ലോകകപ്പ് കാണുന്നതിന് അമേരിക്കയിലും പോയ തഷിമ ജപ്പാൻ ഫുട്ബാൾ അസോസിയേഷെൻറ യോഗങ്ങളിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിൽ ജപ്പാനിലെ ഫുട്ബാൾ ലോകവും അതി ജാഗ്രതയിലാണ്.
