Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ ഗ്രാൻപ്രീ: ടിൻറുവും നീനയും ടീമിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഏഷ്യൻ ഗ്രാൻപ്രീ അത്ലറ്റിക്സിനായി ദ്യുതി ചന്ദ് നയിക്കുന്ന ഇന്ത്യൻ ടീം നാളെ ചൈനയിലേക്ക് പറക്കും. ഇൗ മാസം 24ന് ജിയാസിങ്ങിൽ ഒന്നാം പാദവും 27ന് ജിൻഹുവയിൽ രണ്ടാം പാദ ഗ്രാൻപ്രീയും നടക്കും. അവസാനപാദ മത്സരം 30ന് ചൈനീസ് തായ്പേയിയിലാണ്. 16 അംഗ ടീമിൽ 800 മീറ്റിൽ മലയാളി താരം ടിൻറു ലൂക്ക മത്സരിക്കും. ലോങ്ജംപിൽ വി. നീനയും ഹൈജംപിൽ ജിനു മരിയ മാനുവലും ടീമിലുണ്ട്. പുരുഷന്മാരുടെ ട്രിപ്ൾ ജംപിൽ മത്സരിക്കുന്ന രാകേഷ് ബാബുവാണ് ടീമിലുള്ള മറ്റൊരു മലയാളി. പുരുഷന്മാരുടെ 400 മീറ്ററിൽ ദേശീയ റെക്കോഡിനുടമയായ െകാല്ലം സ്വദേശി മുഹമ്മദ് അനസും വനിത താരം എം.ആർ. പൂവമ്മയും ചൈനീസ് തായ്പേയിൽ നടക്കുന്ന അവസാനപാദത്തിലാണ് മത്സരിക്കുക. ഇരുവർക്കും ചൈനയിലേക്ക് വിസ കിട്ടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
