മെഡലുകളിലേക്ക് കാഞ്ചിവലിക്കാൻ
text_fieldsലോക കായികരംഗത്ത് ഇന്ത്യക്ക് മേൽവിലാസമുണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച ഇനമാണ് ഷൂട്ടിങ്. അഭിനവ് ബിന്ദ്രയിലൂടെ ഒളിമ്പിക് സ്വർണമടക്കം നേടിയിട്ടുള്ള ഷൂട്ടിങ് ഏഷ്യൻ ഗെയിംസിലും ഇന്ത്യയുടെ അഭിമാന ഇനമാണ്. ജകാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട ലക്ഷ്യമിടുേമ്പാൾ അതിൽ കാര്യമായ പങ്കുവഹിക്കാൻ ഷൂട്ടിങ്ങിനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
ഇതുവരെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴു സ്വർണം, 17 വെള്ളി, 25 വെങ്കലം എന്നിവയടക്കം 49 മെഡലുകളാണ്. കഴിഞ്ഞ തവണ ഒാരോ സ്വർണവും വെള്ളിയും ഏഴു വെങ്കലവുമടക്കം ഒമ്പതു മെഡലുകളാണ് ഇന്ത്യൻ ഷൂട്ടർമാർ വെടിവെച്ചിട്ടത്. ഇത് മെച്ചപ്പെടുത്താൻ ഇത്തവണ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. എന്നാൽ, പരിചയസമ്പന്നരായ അഭിനവ് ബിന്ദ്രയുടെയും ഗഗൻ നരംഗിെൻറയും ജിതു റായിയുടെയും അഭാവം ഇന്ത്യൻനിരയിൽ നിഴലിക്കും. ബിന്ദ്ര ഷൂട്ടിങ്ങിൽനിന്ന് വിരമിച്ചപ്പോൾ ഫോം നഷ് ടമായതാണ് നാരംഗിനും ജിതുവിനും തിരിച്ചടിയായത്. കഴിഞ്ഞ ഗെയിംസിലെ ഇന്ത്യയുടെ ഏക ഷൂട്ടിങ് സ്വർണമെഡൽ ജേതാവായിരുന്നു ജിതു. ഇഞ്ചിയോണിൽ 50 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് ജിതു സ്വർണം നേടിയിരുന്നത്.
അതേസമയം, പരിചയസമ്പന്നരായ മാനവ്ജിത് സിങ്, ശ്രേയസി സിങ്, സഞ്ജീവ് രാജ്പുത്, ഹീന സിദ്ദു തുടങ്ങിയവർ ടീമിലുണ്ട്. എന്നാൽ, യുവതാരങ്ങളായ മനു ഭാക്കർ, അനീഷ് ഭൻവാല, ജൂനിയർ ലോകകപ്പ് സ്വർണജേത്രി ഇളവേനിൽ വാളറിവാൻ തുടങ്ങിയവരിൽ ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നു. മനുവും അനീഷും പിസ്റ്റൾ വിഭാഗത്തിലാണ് തോക്കേന്തുക. എയർ പിസ്റ്റൾ, സ്പോർട്സ് പിസ്റ്റൾ, മിക്സഡ് പിസ്റ്റൾ വിഭാഗങ്ങളിൽ മനു മത്സരിക്കും. അനീഷ് റാപിഡ് ഫയർ പിസ്റ്റൾ വിഭാഗത്തിലാണ് മാറ്റുരക്കുക.
ടീം
സീനിയർ റൈഫിൾ ത്രീ പൊസിഷൻ (പുരു.): സഞ്ജീവ് രാജപുത്, അഖിൽ ഷിയോറൻ. എയർ റൈഫിൾ (പുരു.): ദീപക് കുമാർ, 300 മീ. സ്റ്റാൻഡേഡ് റൈഫിൾ (പുരു.): ഹർജീന്ദർ സിങ്, അമിത് കുമാർ, എയർ റൈഫിൾ (മിക്സഡ്): രവി കുമാർ, അപൂർവി ചന്ദേല.
സീനിയർ റൈഫിൾ ത്രീ പൊസിഷൻ (വനിത): അഞ്ജും മൗദ്ഗിൽ, എൻ. ഗായത്രി. എയർ റൈഫിൾ (വനിത): അപൂർവി ചന്ദേല, ഇളവേനിൽ വാളറിവാൻ.
സീനിയർ പിസ്റ്റൾ എയർ പിസ്റ്റൾ (പുരു.): അഭിഷേക് വർമ, സൗരഭ് ചൗധരി. റാപിഡ് ഫയർ പിസ്റ്റൾ (പുരു.): ശിവം ശുക്ല, അനീഷ് ഭൻവാല. എയർ പിസ്റ്റൾ (മിക്സഡ്): അഭിഷേക് വർമ, മനു ഭാക്കർ.
എയർ പിസ്റ്റൾ (വനിത): മനു ഭാക്കർ, ഹീന സിദ്ദു. സ്പോർട്സ് പിസ്റ്റൾ (വനിത): റാഹി സർനോബാത്, മനു ഭാക്കർ.
സീനിയർ ഷോട്ട്ഗൺ (പുരു.). ട്രാപ്: ലക്ഷയ്, മാനവ്ജിത് സിങ് സന്ധു. സ്കീറ്റ്: ഷിറാസ് ശൈഖ്, അങ്കൂർ മിത്തൽ, ശ്രാദുൽ വിഹാൻ. മിക്സഡ് ട്രാപ്: ലക്ഷയ്, ശ്രേയസി സിങ്.
ട്രാപ് (വനിത): ശ്രേയസി സിങ്, സീമ തോമാർ. സ്കീറ്റ് (വനിത): ഗനെമാത് സെഖോൻ, രശ്മി രാത്തോഡ്. ഡബ്ൾ ട്രാപ് (വനിത): ശ്രേയസി സിങ്, വർഷ വർമൻ.
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്
ഇന്ത്യയുടെ സ്വർണമെഡൽ ജേതാക്കൾ
- രൺധീർ സിങ്, ഷോട്ട്ഗൺ, 1978 ബാേങ്കാക്
- ജസ്പാൽ റാണ, 25 മീ. സെൻറർ ഫയർ പിസ്റ്റൾ, 1994 ഹിരോഷിമ
- ജസ്പാൽ റാണ, 25 മീ. സെൻറർ ഫയർ പിസ്റ്റൾ, 2006 ദോഹ
- ജസ്പാൽ റാണ, 25 മീ. സ്റ്റാൻഡേഡ് പിസ്റ്റൾ, 2006 ദോഹ
- ടീം (ജസ്പാൽ റാണ, സമരേഷ് ജങ്, വിജയ് കുമാർ), 25 മീ. സെൻറർ ഫയർ പിസ്റ്റൾ, 2006 ദോഹ
- രഞ്ജൻ സോധി, ഡബ്ൾ ട്രാപ്, 2010 ഗ്വാങ്ചോ
- ജിതു റായ്, 50 മീ. പിസ്റ്റൾ, 2014 ഇഞ്ചിയോൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
