ലോകകപ്പ് നടത്തത്തിൽ ഇന്ത്യക്ക് ഏഴുവർഷത്തിനു ശേഷമൊരു വെങ്കലം
text_fieldsന്യൂഡൽഹി: മലയാളി താരം കെ.ടി. ഇർഫാൻ ഉൾപ്പെട്ട ഇന്ത്യൻ ടീമിന് ഏഴുവർഷത്തിനു ശേഷമൊരു വെങ്കല മെഡൽ. 2012 മേയിൽ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷൻ (െഎ.എ.എ.എഫ്) റഷ്യയിൽ നടത്തിയ ലോകകപ്പ് നടത്തത്തിൽ ടീം ഇനത്തിൽ നേടിയ നാലാം സ്ഥാനമാണ് വെങ്കലമായി ഉയർത്തപ്പെട്ടത്.
ഇർഫാൻ, ബാബുഭായ് പനൂച്ച, സുരീന്ദർ സിങ് എന്നിവരടങ്ങുന്ന ടീമിനാണ് മെഡൽ. 20 കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിയ യുക്രെയ്ൻ താരം റുസ്ലാൻ ദിമിത്രെേങ്കാ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യനാക്കപ്പെട്ടതാണ് ഇന്ത്യൻ ടീമിന് തുണയായത്. ചൈന സ്വർണവും ആസ്ട്രേലിയ വെള്ളിയും സ്വന്തമാക്കിയിരുന്നു. വ്യക്തിഗത ഇനത്തിൽ നേടിയ വെങ്കല മെഡലും ദിമിത്രെേങ്കാക്ക് നഷ്ടമാകും.
