ലോക അത്ലറ്റിക് മീറ്റ്: ചിത്രയെ പെങ്കടുപ്പിക്കണം –ഹൈകോടതി
text_fieldsകൊച്ചി: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിൽ കേരളത്തിെൻറ പി.യു. ചിത്രയെയും പെങ്കടുപ്പിക്കണമെന്ന് ഹൈകോടതി. കേന്ദ്ര സർക്കാറും അത്ലറ്റിക് ഫെഡറേഷനും ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഫെഡറേഷെൻറ മാനദണ്ഡങ്ങൾ പാലിക്കാത്ത കായികതാരങ്ങളെയും േലാക മീറ്റിലേക്ക് തെരഞ്ഞെടുത്തപ്പോൾപോലും ചിത്രയെ ഒഴിവാക്കിയത് വിവേചനപരമാണെന്ന് വിലയിരുത്തിയാണ് ഇടക്കാല ഉത്തരവ്. ലണ്ടനിലേക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ 1500 മീറ്ററിലെ ഏഷ്യൻ ചാമ്പ്യനായ ചിത്ര നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വന്ന ബുധനാഴ്ചതന്നെ അത്ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടി കേസ് പിറ്റേന്നത്തേക്ക് മാറ്റിയെങ്കിലും ഫെഡറേഷൻ ഹാജരാവുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. ഇതേ ദിവസമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ലണ്ടനിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച ഫെഡറേഷെൻറ അഭിഭാഷകൻ ഹാജരായെങ്കിലും വിശദമായ സത്യവാങ്മൂലത്തിന് സമയം തേടി. എന്നാൽ, ഹരജിക്കാരിയുടെ ആവശ്യം അംഗീകരിച്ച കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഭുവനേശ്വറിൽ നടന്ന ഏഷ്യൻ മീറ്റിൽ ഒന്നാം സ്ഥാനക്കാരിയായതിലൂടെ ലോക മേളക്ക് തെരഞ്ഞെടുക്കപ്പെടാൻ അർഹതയുണ്ടെങ്കിലും ഒഴിവാക്കപ്പെട്ടുവെന്നാണ് ഹരജി. ഗുണ്ടൂരിൽ നടന്ന അന്തർസംസ്ഥാന മത്സരത്തിലെ നിലവാരം തൃപ്തികരമല്ലെന്ന പേരിലാണ് ഒഴിവാക്കിയത്. ഇന്ത്യൻ ടീമിൽ അംഗമാവുന്നതിെൻറ ഭാഗമായല്ല ഗുണ്ടൂരിൽ മത്സരം നടന്നതെന്നും ഹരജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
കോടതി വിധി: നന്ദിയുണ്ട് –ചിത്രയുടെ അച്ഛൻ
മുണ്ടൂർ (പാലക്കാട്): ഏഷ്യൻ അത്ലറ്റിക് മീറ്റിൽ സ്വർണമെഡൽ ജേതാവായ പി.യു. ചിത്രയെ ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഹൈകോടതി വിധിയിൽ നന്ദിയുണ്ടെന്ന് ചിത്രയുടെ പിതാവ് പാലക്കീഴ് ഉണ്ണികൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചിത്രയെ ലോക മീറ്റിൽ പങ്കെടുപ്പിക്കാത്തതിനെതിരെയുള്ള ഹരജിയുടെ വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അത്ലറ്റിക് ഫെഡറേഷൻ തീരുമാനത്തിനെതിരെ കേരളീയരും കായിക പ്രേമികളും പ്രതികരിച്ചത് നന്ദിപൂർവം ഓർക്കുന്നു. ഒട്ടേറെ കഷ്ടപ്പാട് സഹിച്ച് ഉയർച്ചയിലെത്തിയ തെൻറ കുട്ടി തഴയപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പി.യു. ചിത്രയുടെ വിഷയത്തിലെ ഹൈകോടതിവിധി സ്വാഗതാർഹമാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിഷേധിക്കപ്പെട്ട നീതി ഹൈകോടതിയിലൂടെ ലഭിക്കുന്നു. എ.എഫ്.ഐ കടുത്ത അനീതിയാണ് കാണിച്ചതെന്ന് ഹൈകോടതിയും സ്ഥിരീകരിച്ചു. ലോക മീറ്റിൽ ചിത്ര തെൻറ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രക്ക് കേരള സർക്കാറിെൻറയും ജനങ്ങളുടെയും എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആർക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങൾ ഉന്നയിച്ച് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പൽ പങ്കെടുക്കാൻ പി.യു. ചിത്രക്ക് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതിനെതിരെ സ്പോർട്സിനെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും പ്രതിഷേധത്തിലായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
