Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightസി​റി​യ​യി​ല്‍ എ​ല്ലാം...

സി​റി​യ​യി​ല്‍ എ​ല്ലാം ശ​രി​യാ​ണെ​ന്ന് ഹി​ബ

text_fields
bookmark_border
സി​റി​യ​യി​ല്‍ എ​ല്ലാം ശ​രി​യാ​ണെ​ന്ന് ഹി​ബ
cancel
ഭു​വ​നേ​ശ്വ​ർ: യു​ദ്ധം ത​ള​ര്‍ത്തി​യ സി​റി​യ​യി​ല്‍നി​ന്ന് ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി ഹി​ബ അ​ല്‍ ഉ​മ​ർ. ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​​െൻറ ഉ​ദ്ഘാ​ട​ന​ദി​നം മാ​ര്‍ച്ച്പാ​സ്​​റ്റി​ല്‍ ഏ​കാം​ഗ പോ​രാ​ളി​യാ​യി ശ്ര​ദ്ധ​നേ​ടി​യ ഹി​ബ ഡി​സ്‌​ക​സ്‌​ത്രോ​യി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് ഭു​വ​നേ​ശ്വ​റി​ലെ​ത്തി​യ​ത്. സി​റി​യ​യെ​ക്കു​റി​ച്ച് മ​ന​സ്സി​ല്‍ വ​രു​ന്ന യു​ദ്ധ​വും രാ​ഷ്​​ട്രീ​യ​വും ചോ​ദി​ച്ചാ​ല്‍ ഹി​ബ ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി ന​ല്‍കും, ഞ​ങ്ങ​ളു​ടെ നാ​ട്ടി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന്. അ​വി​ടെ കു​ഴ​പ്പ​മാ​യി​രു​ന്നെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ എ​ങ്ങ​നെ ഇ​വി​ടെ എ​ത്തു​മാ​യി​രു​ന്നു എ​ന്നാ​ണ് മ​റു​ചോ​ദ്യം. എ​ന്തോ​ക്കെ​യോ ഒ​ളി​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഹി​ബ ക​ള്ളം​പ​റ​യു​ക​യാ​ണെ​ന്ന് വ്യ​ക്തം.

ഈ ​താ​ര​ത്തി​നോ​ടു​ള്ള ചോ​ദ്യ​ങ്ങ​ളെ​ല്ലാം ടീം ​മാ​നേ​ജ​ര്‍ മു​ഹ്​​സി​ന്‍ അ​ബ്ബാ​സി​ന് ഇ​ഷ്​​ട​മാ​കി​ല്ല. സി​റി​യ​യി​ല്‍ ഒ​രു കു​ഴ​പ്പ​വു​മി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളാ​ണ് കു​ഴ​പ്പ​ക്കാ​രെ​ന്നു​മാ​ണ് അ​ബ്ബാ​സി​​െൻറ പ​ക്ഷം. ഡ​മ​സ്‌​ക​സി​ല്‍ താ​മ​സി​ക്കു​ന്ന ഹി​ബ​ക്ക്് പ​രി​ശീ​ല​ന​ത്തി​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കു​ന്നു​ണ്ട്. എ​ങ്കി​ലും, വി​ദേ​ശ പ​രി​ശീ​ല​ന​വും കോ​ച്ചു​മാ​രു​ടെ അ​ഭാ​വ​വും വെ​ല്ലു​വി​ളി​യാ​ണ്. ഇ​ന്ത്യ​യി​ലേ​ക്ക് വി​സ കി​ട്ടാ​നും അ​ല്‍പം ബു​ദ്ധി​മു​ട്ടി. 

ഡി​സ്ക​സ്‌​ത്രോ​യി​ല്‍ 48.82 മീ​റ്റ​ര്‍ ദൂ​ര​വു​മാ​യി ദേ​ശീ​യ റെ​ക്കോ​ഡ്‌ ജേ​ത്രി​യാ​ണ് ഹി​ബ. ഷോ​ട്ട്​​പു​ട്ടി​ലും ഒ​രു​കൈ നോ​ക്കാ​റു​ണ്ട്. ര​ണ്ടു‌​വ​ട്ടം ഡി​സ്‌​ക​സ്‌​ത്രോ​യി​ല്‍ ഒ​ളി​മ്പി​ക് സ്വ​ര്‍ണം നേ​ടി​യ സാ​ന്ദ്ര പെ​ര്‍കോ​വി​ചാ​ണ് ഹി​ബ​യു​ടെ റോ​ള്‍മോ​ഡ​ൽ. അ​ത്​​ലാ​ൻ​റ ഒ​ളി​മ്പി​ക്‌​സി​ല്‍ ഹെ​പ്റ്റാ​ത്​​​ല​ണി​ല്‍ സ്വ​ര്‍ണ​മ​ണി​ഞ്ഞ ‌സി​റി​യ​ക്കാ​രി ഖാ​ദ ഷൗ​വ​യെ ഏ​റെ ഇ​ഷ്​​ട​മാ​ണ്. അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്നാ​ണ് ഹി​ബ​യു​ടെ മ​ത്സ​രം. പു​രു​ഷ​ന്മാ​രു​ടെ ഹൈ​ജം​പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ മ​ജീ​ദ് എ​ദി​ന്‍ ഗ​സ​ല്‍ എ​ന്ന സി​റി​യ​ന്‍ താ​ര​വും ഭു​വ​നേ​ശ്വ​റി​ലു​ണ്ട്. റി​യോ ഒ​ളി​മ്പി​ക്‌​സി​നു​മു​മ്പ് ഡ​മ​സ്‌​ക​സി​ലെ പ​രി​ശീ​ല​ന​കേ​ന്ദ്രം ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍ന്ന ക​ഥ​പ​റ​യാ​നു​ണ്ട് ഗ​സ​ലി​ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamAsian athletic champianshipmalayalam newssports newsHiba Al Omar
News Summary - Hiba Al Omar
Next Story