ഹാട്രിക് ഹരിയാന
text_fieldsഗുണ്ടൂർ: കേരളത്തിെൻറ പൊൻകുടം തകർത്ത് ഹരിയാനയുടെ പട്ടാഭിഷേകം. റണ്ണറപ് ട്രാക്കിൽ കേരള- തമിഴ്നാട് ജെല്ലിക്കെട്ട്. ലീഡുനില മാറിമറിഞ്ഞ ഫോേട്ടാഫിനിഷിനൊടുവിൽ രണ്ടാം സ്ഥാനം പങ്കിട്ടെടുത്ത് കേരളവും തമിഴ്നാടും. ആചാര്യ നാഗാർജുന സർവകലാശാല സിന്തറ്റി ക് ട്രാക്കിെല സ്വർണഖനിയിൽനിന്ന് 17 സ്വർണവും എട്ട് വെള്ളിയും 17 വെങ്കലവും വാരിക്കൂട്ടി യിട്ടും 90 പോയൻറകലെ കേരളം ഇടറിവീണു. (പോയൻറ്: ഹരിയാന 407.5, കേരളം 316.5, തമിഴ്നാട് 316.5).
സ്വർ ണവേട്ടയിൽ കേരളത്തിനൊപ്പമാണെങ്കിലും പൊന്നോളം പോന്ന 18 വെള്ളിയും 15 വെങ്കലവും എഴുത ിയെടുത്ത ഹരിയാനക്കാർ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ തുടർച്ചയായ മൂന്നാം തവണയും മുത്തമിട്ടു. ഒന്നാം സ്ഥാനത്തെത്തിയ കേരളത്തിെൻറ പെൺപട ( 223.5 പോയൻറ്) മാനംകാത്തു. 105 പോയൻറ് മാത്രമുള്ള ആൺകുട്ടികൾ അഞ്ചാം സ്ഥാനത്താണ്. രണ്ടുവർഷം മുമ്പ് കൈമോശം വന്ന കിരീടം തിരിച്ചുപിടിക്കാനിറങ്ങിയ കേരളം നിലമെച്ചപ്പെടുത്തിയെന്ന് ആശ്വസിക്കാം. കഴിഞ്ഞ വർഷത്തെ റാഞ്ചി മീറ്റിൽ 11 സ്വർണവും 15 വെള്ളിയും 18 വെങ്കലവുമടക്കം 266 പോയൻറായിരുന്നു കേരളത്തിെൻറ സാമ്പാദ്യം. മൂന്നാം സ്ഥാനവുമായി അവസാന ദിനം സ്പൈക്കണിഞ്ഞ കേരളം മൂന്നു സ്വർണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും കൂടി അക്കൗണ്ടിലാക്കി. 301 പോയൻറുള്ള മഹാരാഷ്ട്രയാണ് നാലാമത്.
അവസാന ലാപ്പിൽ
ആവേശപ്പോര്
പോയൻറ് നിലയോ സ്വർണത്തിെൻറ കണക്കോ ലഭ്യമല്ലാത്ത ഗുണ്ടൂരിലെ സ്റ്റേഡിയത്തിൽ എല്ലാം കൂട്ടിക്കിഴിക്കലായിരുന്നു. ഹരിയാന കപ്പുറപ്പിച്ചതോടെ കേരള-തമിഴ്നാട് റണ്ണറപ് പോരിലേക്കാണ് അവസാന ദിനം ട്രാക്കുണർന്നത്. അവസാന ഇനമായ റിലേയാണ് വിധി നിർണയിച്ചതെന്ന് വേണം പറയാൻ. പെൺകുട്ടികളുടെ 4x400 മീറ്റർ റിലേ തുടങ്ങുന്നത് വരെ തമിഴ്നാടായിരുന്നു മുന്നിൽ. കെ.എം. നിബയും ടി. സൂര്യമോളും ആർ. ആരതിയും റിയ മോൾ ജോയിയും അടങ്ങിയ ശിങ്കപ്പെണ്ണുങ്ങൾ പൊന്നണിഞ്ഞതോടെ തമിഴ്നാടിെൻറ നില പരുങ്ങലിലായി.
ഫോേട്ടാഫിനിഷിനായി ആൺകുട്ടികളുെട റിലേ സംഘം ട്രാക്കിലിറങ്ങിയതോടെ വേലിക്കെട്ടുകൾ മറികടന്ന് കാണികളും മൈതാനത്തെത്തി. മനു റോഷൻ, എം. നവനീത്, കെ.എ. അഖിൽ, ആൽബർട്ട് ജയിംസ് പൗലോസ് എന്നിവരുടെ സംഘം വെങ്കലത്തിലൊതുങ്ങിയെങ്കിലും അവസാന ലാപ്പിൽ തമിഴ്നാട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒാവറോൾ കണക്കെടുപ്പ് പൂർത്തിയായപ്പോൾ തെന്നിന്ത്യൻ മക്കൾ രണ്ടാം സ്ഥാനവുമായി ഒപ്പത്തിനൊപ്പം പിടിച്ചു. രാവിലെ കെ.എം. നിബയാണ് കേരളത്തിന് കൈനീട്ടം നൽകിയത്. 400 മീറ്റർ അണ്ടർ 20 ഹർഡ്ൽസിൽ സ്പൈക്കണിഞ്ഞ പാലക്കാട്ടുകാരി 1.1.55 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ കളമശ്ശേരി സ്വദേശി ആർ. ആരതി വെങ്കലവും നേടി (1.3.13). ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണവും വെള്ളിയും നേടി കേരളം തമിഴ്നാടിനെ ഞെട്ടിച്ചു. 52.88 സെക്കൻഡിൽ ഒാടിത്തീർത്ത പാലക്കാട് ഒളിമ്പിക് അക്കാദമിയിലെ എ. രോഹിത് സ്വർണമണിഞ്ഞപ്പോൾ തിരുവനന്തപുരം സായിയിലെ അഖിൽ ബാബു വെള്ളി നേടി.
3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ പാലക്കാട് എ.എസ്. സ്റ്റാർ അക്കാദമിയിലെ എം. മനോജ് കുമാറും വെള്ളി നേടി.
അണ്ടർ 20 അതിവേഗക്കാരുടെ പോരാട്ടത്തിൽ മൂന്നാം സ്ഥാനത്തെത്തി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അജിത് ജോൺ സാന്നിധ്യമറിയിച്ചു. 21.70 സെക്കൻഡിലായിരുന്നു അജിത്തിെൻറ ഫിനിഷ്. 16 വയസ്സിൽ താഴെയുള്ളവരുടെ 200 മീറ്ററിൽ സ്വർണമണിഞ്ഞ ഹരിയാനയുടെ കപിൽ സ്പ്രിൻറ് ഡബിളുമായാണ് മടങ്ങുന്നത്.
11 ദേശീയ റെക്കോഡും 11 മീറ്റ് റെക്കോഡും പിറന്ന 35ാം ദേശീയ മീറ്റിൽ കേരളത്തിെൻറ അപർണ േറായ്, അബ്ദുൽ റസാഖ്, കെ.എം. നിബ എന്നിവർ ഇരട്ട സ്വർണം സ്വന്തമാക്കി. ജില്ല കായികമേളയിൽ പെങ്കടുക്കേണ്ടതിനാൽ കേരള സംഘം ബുധനാഴ്ച വൈകീട്ടുതന്നെ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
