Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകായികതാരങ്ങളുടെ...

കായികതാരങ്ങളുടെ വരുമാനത്തി​െൻറ വിഹിതം നൽകണമെന്ന്​ ഹരിയാന സർക്കാർ

text_fields
bookmark_border
hariyana-government
cancel

ന്യൂഡൽഹി: കായികതാരങ്ങളുടെ വരുമാനത്തിൽ മൂന്നിലൊന്നു വിഹിതം സംസ്ഥാനത്തിനു നൽകാനുള്ള നിര്‍ദേശം വിവാദമായതോടെ ഹരിയാന സർക്കാർ പിൻവലിച്ചു. ഏപ്രിൽ 30ന്​ ഇറക്കിയ വിജ്ഞാപനത്തിലാണ്​ കായികതാരങ്ങളുടെ വരുമാനത്തിലെ മൂന്നിലൊന്നു വിഹിതം സംസ്ഥാനത്തിന് നല്‍കണമെന്ന ഉത്തരവുമായി ഹരിയാന കായിക യുവജനകാര്യ വകുപ്പ്​ രംഗത്തെത്തിയത്​. കായിക മേഖലയില്‍നിന്നും അതുമായി ബന്ധപ്പെട്ട പരസ്യം ഉള്‍പ്പടെയുള്ള വരുമാന മാർഗങ്ങളുടെ മൂന്നിലൊന്ന് വിഹിതം സ്‌പോര്‍ട്‌സ് കൗൺസിലിലേക്ക് നല്‍കണമെന്നായിരുന്നു​ ഉത്തരവ്​.

എന്നാൽ, കായികരംഗത്തുനിന്നും മറ്റും ശക്​തമായ വിമർശനമുയർന്നതോടെ സർക്കാർ ഉത്തരവിൽനിന്ന്​ പിൻവാങ്ങുകയായിരുന്നു. കായിക മന്ത്രാലയവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുവരെ ഉത്തരവ് നടപ്പാക്കരുതെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ നിർദേശം നൽകി. 

എന്നാൽ, ഇത്​ അമേച്വർ കായിക താരങ്ങളെ ഉദ്ദേശിച്ചല്ലെന്നും പ്രഫഷനൽ താരങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും കായിക യുവജനക്ഷേമ മന്ത്രി അനിൽ വിജ്​ മറുപടി പറഞ്ഞു. ബോക്​സർമാരായ വിജേന്ദർ സിങ്​, അഖിൽ കുമാർ, ഹോക്കി ക്യാപ്​റ്റൻ സർദാർ സിങ്​, ഗുസ്​തി താരങ്ങളായ ഗീത ഫോഗട്ട്​, ബബിത ഫോഗട്ട് എന്നിവർ ഹരിയാന സർക്കാർ ജീവനക്കാരാണ്​. ​

സംഭവത്തിൽ ഒളിമ്പ്യൻ സുശീൽ കുമാർ, യേഗേശ്വർ ദത്ത്​,  ബബിത ഫോഗട്ട്​ തുടങ്ങിയ കായികതാരങ്ങൾ രൂക്ഷമായി വിമർശിച്ച്​ രംഗത്തെത്തി. നേരത്തെ ഈ വര്‍ഷം ഏപ്രിലില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയികളെ ആദരിക്കാന്‍ നിശ്ചയിച്ചിരുന്ന ചടങ്ങ് ഹരിയാന സര്‍ക്കാര്‍ റദ്ദാക്കുകയും ജേതാക്കൾക്കുള്ള സമ്മാനത്തുക വെട്ടിച്ചുരുക്കുകയും ചെയ്​തിരുന്നു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHariyana governmentSports person
News Summary - Haryana Govt Orders Athletes to Shell Out One-Third Income, Wrestlers Lead Recall Demand-Sports news
Next Story