Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഹാ​മി​ൽ​ട്ട​ൻ ...

ഹാ​മി​ൽ​ട്ട​ൻ  ഫോ​ർമു​ല ലൂ​യി ഹാ​മി​ൽ​ട്ട​ന്​ 

text_fields
bookmark_border
ഹാ​മി​ൽ​ട്ട​ൻ  ഫോ​ർമു​ല ലൂ​യി ഹാ​മി​ൽ​ട്ട​ന്​ 
cancel

മെ​ക്​​സി​കോ​സി​റ്റി: സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ര​ണ്ട്​ ഗ്രാ​ൻ​ഡ്​​പ്രീ കൂ​ടി ബാ​ക്കി​നി​ൽ​ക്കെ ഫോ​ർ​മു​ല വ​ൺ കാ​േ​റാ​ട്ട കി​രീ​ടം മേ​ഴ്​​സി​ഡ​സി​​െൻറ ബ്രി​ട്ടീ​ഷ്​ ഡ്രൈ​വ​ർ ലൂ​യി ഹാ​മി​ൽ​ട്ട​ന്. സീ​സ​ണി​ലെ 18ാം മ​ത്സ​ര​മാ​യ മെ​ക്​​സി​ക്ക​ൻ ​ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ ഒ​മ്പ​താം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​െ​ട്ട​ങ്കി​ലും നേ​ര​ത്തെ നേ​ടി​യ പോ​യ​ൻ​റു​ക​ളു​ടെ ബ​ല​ത്തി​ൽ ഹാ​മി​ൽ​ട്ട​ൻ നാ​ലാം വ​ട്ട​വും ​എ​ഫ്. വ​ൺ കി​രീ​ട​മ​ണി​ഞ്ഞു. 

2008, 2014, 2015 സീ​സ​ണു​​ക​ളി​ലാ​യി​രു​ന്നു ബ്രി​ട്ടീ​ഷ്​ ഡ്രൈ​വ​ർ വേ​​ഗ​പ്പോ​രി​ലെ ചാ​മ്പ്യ​നാ​യ​ത്. നാ​ലു ത​വ​ണ ​ഫോ​ർ​മു​ല വ​ൺ കി​രീ​ട​മ​ണി​യു​ന്ന ആ​ദ്യ ബ്രി​ട്ടീ​ഷ്​ ഡ്രൈ​വ​റെ​ന്ന ബ​ഹു​മ​തി​യും ഹാ​മി​ൽ​ട്ട​ൻ സ്വ​ന്ത​മാ​ക്കി. 
മെ​ക്​​സി​കോ സി​റ്റി​യി​ലെ മ​ത്സ​ര​ത്തി​ൽ ​േപാ​ൾ​പൊ​സി​ഷ​നി​ൽ മൂ​ന്നാ​മ​നാ​യി തു​ട​ങ്ങി​യ ഹാ​മി​ൽ​ട്ട​ൻ ആ​ദ്യ ലാ​പി​ൽ ത​ന്നെ മു​ഖ്യ എ​തി​രാ​ളി​യാ​യ ഫെ​രാ​റി​യു​ടെ സെ​ബാ​സ്​​റ്റ്യ​ൻ വെ​റ്റ​ലു​മാ​യി കൂ​ട്ടി ഇ​ടി​ച്ചു. ഇ​തോ​ടെ താ​ളം ന​ഷ്​​ട​പ്പെ​ട്ട ഹാ​മി​ൽ​ട്ട​ൻ പി​ൻ​നി​ര​യി​ൽ നി​ന്നും കു​തി​ച്ചാ​ണ്​ ഒ​മ്പ​താം സ്​​ഥാ​ന​ത്തെ​ത്തി​യ​ത്. എ​ങ്കി​ലും സീ​സ​ണി​ലെ ചാ​മ്പ്യ​ൻ​പ​ട്ടം ഉ​റ​പ്പി​ക്കാ​ൻ ഇൗ ​പ്ര​ക​ട​നം മ​തി​യാ​യി​രു​ന്നു.

തു​ട​ർ​ച്ച​യാ​യി നാ​ലു ത​വ​ണ ജേ​താ​വാ​യ സെ​ബാ​സ്​​റ്റ്യ​ൻ​ വെ​റ്റ​ൽ (2010, 11,12, 13) ര​ണ്ടാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു. സീ​സ​ണി​ൽ ഒ​മ്പ​ത്​ ഗ്രാ​ൻ​ഡ്​​പ്രീ​ക​ളി​ൽ ഒ​ന്നാ​മ​നാ​യ ഹാ​മി​ൽ​ട്ട​ൺ 333 പോ​യ​ൻ​റ്​ പോ​ക്ക​റ്റി​ലാ​ക്കി​യാ​ണ്​ വെ​ല്ലു​വി​ളി​യി​ല്ലാ​തെ കി​രീ​ട​മ​ണി​ഞ്ഞ​ത്. വെ​റ്റ​ലി​ന്​ 277പോ​യ​ൻ​റാ​ണു​ള്ള​ത്. കി​രീ​ട​പ്പോ​രാ​ട്ടം നി​ല​നി​ർ​ത്താ​ൻ വെ​റ്റ​ൽ മെ​ക്​​സി​കോ​യി​ൽ ഒ​ന്നോ ര​ണ്ടോ സ്​​ഥാ​ന​ത്ത്​ ഫി​നി​ഷ്​ ചെ​യ്യ​ൽ അ​നി​വാ​ര്യ​മാ​യി​രി​ക്കെ​യാ​ണ്​ ഒ​ന്നാം ലാ​പ്പി​ലെ കൂ​ട്ടി​യി​ടി വി​ന​യാ​യ​ത്. ഇ​തോ​ടെ ഏ​റെ പി​ന്ത​ള്ള​പ്പെ​ട്ട വെ​റ്റ​ൽ പൊ​രു​തി ക​യ​റി​യെ​ങ്കി​ലും നാ​ലാ​മ​താ​വാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​തോ​ടെ 56 പോ​യ​ൻ​റ്​ വ്യ​ത്യാ​സ​ത്തി​ൽ ഹാ​മി​ൽ​ട്ട​ൻ സീ​സ​ൺ ചാ​മ്പ്യ​നാ​യി. ഇ​ക്കു​റി നാ​ല്​ ഗ്രാ​ൻ​ഡ്​​പ്രീ​ക​ളി​ൽ മാ​ത്ര​മേ വെ​റ്റ​ലി​ന്​  ഒ​ന്നാ​മ​താ​വാ​നാ​യു​ള്ളൂ. 
റെ​ഡ്​​ബു​ളി​​െൻറ നെ​ത​ർ​ല​ൻ​ഡ്​​സു​കാ​ര​നാ​യ മാ​ക്​​സ്​ വെ​ർ​സ്​​റ്റാ​പ്പ​നാ​ണ്​ മെ​ക്​​സി​കോ​യി​ൽ ഒ​ന്നാ​മ​താ​യി ഫി​നി​ഷ്​ ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lewis hamiltonmalayalam newssports newsworld championshipcollisionVettelVerstappenracesclinch
News Summary - Hamilton claims place among the greats- Sports news
Next Story