അനില്‍ഡ തോമസിനും രൂപേഷ് കുമാറിനും ജി.വി. രാജ പുരസ്കാരം

  • ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെൻറ് അ​വാ​ർ​ഡ് ഗ​ബ്രി​യേ​ല്‍ ജോ​സ​ഫി​ന്

14:22 PM
13/10/2017
രൂപേഷ്കുമാർ, അനിൽഡ തോമസ്

തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ ന​ല്‍കു​ന്ന ജി.​വി. രാ​ജ പു​ര​സ്കാ​രം അ​ന്താ​രാ​ഷ്​​ട്ര അ​ത്‌​ല​റ്റ് അ​നി​ല്‍ഡ തോ​മ​സി​നും ബാ​ഡ്മി​ൻ​റ​ണ്‍ താ​രം രൂ​പേ​ഷ് കു​മാ​റി​നും. മൂ​ന്നു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. 2016-17 വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​രു​വ​രെ​യും പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​ക്കി​യ​തെ​ന്ന് കാ​യി​ക​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫു​ട്‌​ബാ​ള്‍ പ​രി​ശീ​ല​ക​ന്‍ ഗ​ബ്രി​യേ​ല്‍ ജോ​സ​ഫി​നാ​ണ് ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മ​െൻറി​നു​ള്ള ഒ​ളി​മ്പ്യ​ന്‍ സു​രേ​ഷ് ബാ​ബു അ​വാ​ര്‍ഡ്. ര​ണ്ടു​ല​ക്ഷം രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് അ​വാ​ര്‍ഡ്. 

സ്കൂ​ൾ​ത​ല​ത്തി​ൽ പി.​യു. ചി​ത്ര​യു​ടെ പ​രി​ശീ​ല​ക​ൻ എ​ന്‍.​എ​സ്. സി​ജി​ന്‍ (എ​ച്ച്.​എ​സ്​ മു​ണ്ടൂ​ര്‍), കോ​ള​ജ് ത​ല​ത്തി​ല്‍ ഫാ. ​പി.​ടി. ജോ​യി (ക്രൈ​സ്​​റ്റ്​ കോ​ള​ജ്, ഇ​രി​ങ്ങാ​ല​ക്കു​ട) എ​ന്നി​വ​ർ മി​ക​ച്ച കാ​യി​കാ​ധ്യാ​പ​ക​ർ​ക്കു​ള്ള പു​ര​സ്കാ​രം നേ​ടി.  മി​ക​ച്ച കാ​യി​ക​നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച കോ​ള​ജി​നു​ള്ള പു​ര​സ്കാ​രം --ത​ല​ശ്ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജ് സ്വ​ന്ത​മാ​ക്കി.

മാ​തൃ​ഭൂ​മി’​യി​ലെ പി.​ജെ. ജോ​സാ​ണ് മി​ക​ച്ച സ്പോ​ർ​ട്സ് ജേ​ണ​ലി​സ്​​റ്റ്. വി.​പി. സ​ത്യ​നെ​ക്കു​റി​ച്ച് ജി​ജോ ജോ​ര്‍ജ് ര​ചി​ച്ച പു​സ്ത​ക​ത്തി​നാ​ണ് മി​ക​ച്ച കാ​യി​ക പു​ര​സ്കാ​രം.- സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ ടി.​പി. ദാ​സ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബോ​ര്‍ഡ് അം​ഗം ജോ​ര്‍ജ് തോ​മ​സ്, മു​ന്‍ അ​ന്ത​ര്‍ദേ​ശീ​യ കാ​യി​ക​താ​രം കെ.​എം. ബീ​നാ​മോ​ള്‍, സാ​യ് കേ​ര​ള റീ​ജ്യ​ൻ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി. കി​ഷോ​ര്‍, മു​ന്‍ അ​ന്ത​ര്‍ദേ​ശീ​യ കാ​യി​ക​താ​രം പി.​ജെ. ജോ​സ​ഫ്, മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ന്‍ എ.​എ​ന്‍. ര​വീ​ന്ദ്ര​ദാ​സ്, സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ സെ​ക്ര​ട്ട​റി സ​ഞ്ജ​യ​ന്‍കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ക​മ്മി​റ്റി​യാ​ണ് ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ ടി.​പി. ദാ​സ​ന്‍, ഡോ. ​ബി. അ​ശോ​ക്, സ​ഞ്ജ​യ​ന്‍കു​മാ​ര്‍, എം.​ആ​ര്‍. ര​ഞ്ജി​ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

COMMENTS