Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്​:...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​: ആ​ദ്യ ദി​നം കേ​ര​ള​ത്തി​ന്​  ഒ​രു വെ​ങ്ക​ലം മാ​ത്രം

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​: ആ​ദ്യ ദി​നം കേ​ര​ള​ത്തി​ന്​  ഒ​രു വെ​ങ്ക​ലം മാ​ത്രം
cancel
camera_alt???????????? ??????????????
കോ​യ​മ്പ​ത്തൂ​ർ: ദേ​ശീ​യ ജൂ​നി​യ​ർ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​​െൻറ ആ​ദ്യ ദി​നം കേ​ര​ള​ത്തി​ന്​ മ​ങ്ങി​യ തു​ട​ക്കം. കൈ​വി​ട്ട കി​രീ​ടം വീ​ണ്ടെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്ക്​ ഒ​ന്നാം ദി​ന​ത്തി​ൽ ഒ​രു വെ​ങ്ക​ലം മാ​ത്രം ല​ഭി​ച്ചു. അ​ണ്ട​ർ-20 ആ​ൺ​കു​ട്ടി​ക​ളു​ടെ 1500 മീ​റ്റ​റി​ൽ അ​ഭി​ന​ന്ദ്​ സു​​ന്ദ​രേ​ശ​നാ​ണ്​ വെ​ങ്ക​ലം.

ഇ​​തേ ഇ​ന​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ഹ​രി​യാ​ന​യു​ടെ അ​ങ്കി​ത്​ ​മീ​റ്റ്​ റെ​ക്കോ​ഡ്​ സ്​​ഥാ​പി​ച്ചു. 3:51.81 മി​നി​റ്റി​ലാ​ണ്​ അ​ങ്കി​ത്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. അ​ണ്ട​ർ-20 പെ​ൺ​കു​ട്ടി​ക​ളു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ രാ​ജ​സ്​​ഥാ​​െൻറ സ​ഞ്​​ജ​ന ചൗ​ധ​രി ശ്ര​ദ്ധേ​യ പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും സ​ഞ്​​ജ​ന​ക്കാ​യി​രു​ന്നു സ്വ​ർ​ണം.

രാ​വി​ലെ ന​ട​ന്ന അ​ണ്ട​ർ-20 പെ​ൺ 3000 മീ​റ്റ​റി​ൽ കേ​ര​ള​ത്തി​​െൻറ അ​നു​മോ​ൾ ത​മ്പി​ക്ക്​ മൂ​ന്നാ​മ​താ​യി ഫി​നി​ഷ്​ ചെ​യ്യാ​നേ ക​ഴി​ഞ്ഞു​ള്ളൂ. മ​ഹാ​രാ​ഷ്​​ട്ര​യു​ടെ പൂ​നം സോ​നു​വി​നാ​ണ്​ സ്വ​ർ​ണം. ​ര​ണ്ടാം ദി​ന​ത്തി​ലാ​ണ്​ കേ​ര​ള​ത്തി​​െൻറ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ. ലോ​ങ്​​ജം​പി​ൽ ആ​ൻ​സി സോ​ജ​ൻ ശ​നി​യാ​ഴ്​​ച ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കും. 400 മീ​റ്റ​ർ, പോ​ൾ​വാ​ൾ​ട്ട്​​ മ​ത്സ​ര​ങ്ങ​ളും ശ​നി​യാ​ഴ്​​ച​യു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsFederation Cupmalayalam newssports news
News Summary - federation cup- Sports news
Next Story