Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഫെ​ഡ​റേ​ഷ​ൻ ക​പ്പ്​...

ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സ്​: ഷീ​ന​ക്ക്​ സ്വ​ർ​ണം; പോ​ൾ​വാ​ൾ​ട്ടി​ൽ കെ.​സി. ദി​ജ​ക്ക്​ വെ​ള്ളി

text_fields
bookmark_border
ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സ്​: ഷീ​ന​ക്ക്​ സ്വ​ർ​ണം; പോ​ൾ​വാ​ൾ​ട്ടി​ൽ കെ.​സി. ദി​ജ​ക്ക്​ വെ​ള്ളി
cancel
camera_alt???.???. ?????, ??.???. ?????
പ​ട്യാ​ല: 21-ാമ​ത് സീ​നി​യ​ര്‍ ഫെ​ഡ​റേ​ഷ​ന്‍ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സി​​​െൻറ മൂ​ന്നാം ദി​ന​ത്തി​ൽ കേ​ര​ള​ത്തി​ന്​ ഒ​രു സ്വ​ർ​ണം മാ​ത്രം. വ​നി​ത​ക​ളു​ടെ ട്രി​പ്പ്​​ള്‍ ജം​പി​ല്‍ എ​ൻ.​വി.  ഷീ​ന​യി​ലൂ​ടെ സ്വ​ർ​ണ​മെ​ത്തി​യ​പ്പോ​ൾ, പോ​ള്‍വോ​ള്‍ട്ടി​ല്‍ കെ.​സി. ദി​ജ​യു​ടെ വെ​ള്ളി​യും മ​രി​യ ജ​യ്‌​സ​ൻ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. കൊ​ടും​ചൂ​ടി​ൽ കേ​ര​ള താ​ര​ങ്ങ​ൾ ത​ള​ർ​ന്ന​പ്പോ​ൾ ശ​നി​യാ​ഴ്​​ച ന​ട​ന്ന ഒ​മ്പ​ത്​ ഫൈ​ന​ലി​ൽ കാ​ര്യ​മാ​​​യ നേ​ട്ട​മൊ​ന്നു​മു​ണ്ടാ​ക്കാ​നാ​യി​ല്ല. ചൂ​ട്​ വ​ക​​ക്കൊ​തെ മ​ത്സ​രി​ച്ച ഷീ​ന വ​നി​ത​ക​ളു​ടെ ട്രി​പ്പ്​​ള്‍ ജം​പി​ല്‍ 13.31 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. തൃ​ശൂ​ര്‍ ചേ​ല​ക്ക​ര സ്വ​ദേ​ശി​യാ​യ ഷീ​ന ദേ​ശീ​യ ഗെ​യിം​സി​ൽ കേ​ര​ള​ത്തി​നാ​യി സ്വ​ർ​ണ​മ​ണി​ഞ്ഞി​ട്ടും കി​ട്ടാ​ൻ വൈ​കു​ന്ന ജോ​ലി​യെ​ന്ന സ്വ​പ്​​ന​ത്തി​നി​ടെ​യാ​ണ്​ പ​ട്യാ​ല​യി​ലും പൊ​ന്ന​ണി​ഞ്ഞ​ത്. കേ​ര​ള​ത്തി​​​െൻറ​ത​ന്നെ ശി​ൽ​പ ചാ​ക്കോ (12.78) നാ​ലാ​മ​താ​യി. 

പോ​ൾ​വാ​ൾ​ട്ടി​ൽ ഉ​ത്ത​ർ പ്ര​ദേ​ശി​​​െൻറ കെ.​എം. സം​ഗീ​ത 3.70 മീ​റ്റ​ര്‍ ചാ​ടി സ്വ​ർ​ണ​മ​ണി​ഞ്ഞ​പ്പോ​ൾ കെ.​സി. ദി​ജ 3.60 മീ​റ്റ​ര്‍ ചാ​ടി വെ​ള്ളി നേ​ടി. ഇ​തേ ഉ​യ​രം കീ​ഴ​ട​ക്കി മ​റ്റൊ​രു മ​ല​യാ​ളി​താ​രം മ​രി​യ ജ​യ്സ​ണ്‍ വെ​ങ്ക​ലം നേ​ടി. രാ​വി​ലെ ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ 20 കി.​മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ ഹ​രി​യാ​ന താ​ര​ങ്ങ​ളാ​യ സ​ന്ദീ​പ് കു​മാ​ർ സ്വ​ര്‍ണ​വും സു​നി​ല്‍ രാ​ത്തേ വെ​ള്ളി​യും നേ​ടി. ഉ​ത്ത​രാ​ഖ​ണ്ഡി​​​െൻറ ച​ന്ദ​ന്‍ സി​ങ്ങി​നാ​ണ് വെ​ങ്ക​ലം. മീ​റ്റി​​​െൻറ അ​വ​സാ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്​​ച 14 ഫൈ​ന​ലു​ക​ള്‍ അ​ര​ങ്ങേ​റും. മീ​റ്റി​ലെ ഗ്ലാ​മ​ര്‍ ഇ​ന​മാ​യ 100 മീ​റ്റ​ര്‍ ഫൈ​ന​ലു​ക​ളും ഞാ​യ​റാ​ഴ്​​ച  ന​ട​ക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federation cup athletics
News Summary - federation cup athletics
Next Story