ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ്: കൃഷ്ണ രചന് സ്വർണം
text_fieldsപട്യാല: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ കേരളത്തിെൻറ കൃഷ്ണ രചന് സ്വർണം. പോൾ വാൾട്ടിൽ അഞ്ചു വർഷം പഴക്കമുള ്ള മീറ്റ് റെക്കോഡ് മറികടന്നാണ് കൃഷ്ണ പൊന്നണിഞ്ഞത്.
മറ്റൊരു മലയാളിതാരം മരിയ ജയ്സനുമായി നടന്ന പേ ാരാട്ടത്തിനൊടുവിൽ കൃഷ്ണ 4.06 മീറ്റർ ചാടിക്കടന്നു. 2014ൽ വി.എസ് സുരേഖ സ്ഥാപിച്ച 4.05 മീറ്റർ എന്ന റെക്കോഡാണ് മറികടന്നത്. മരിയ ജെയ്സൺ (3.80 മീ) രണ്ടാമതായി.
ഹൈജംപിൽ സി. ശ്രീനീഷ് (2.18മീ) വെള്ളിയും, വനിത വിഭാഗം ട്രിപ്ൾ ജംപിൽ എൻ.വി. ഷീന (13.03 മീ) വെങ്കലവും നേടി. വനിതകളുടെ ജാവലിൻ ത്രോയിൽ പുതിയ ദേശീയ റെക്കോഡ് സ്ഥാപിച്ച ഉത്തർപ്രദേശിെൻറ അനുറാണിയാണ് ഞായറാഴ്ച താരമായത്.
രണ്ടു വർഷം മുമ്പ് സ്ഥാപിച്ച സ്വന്തം റെക്കോഡിനെ (61.86 മീ) അനു റാണി 62.34 മീറ്ററായി തിരുത്തിയെഴുതി. ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മാർക്കും മറികടന്നു.
