Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightജൂനിയർ മീറ്റ്​;...

ജൂനിയർ മീറ്റ്​; എറണാകുളം മുന്നിൽ

text_fields
bookmark_border
Junior-atheletic-meet
cancel

കോ​ട്ട​യം: അ​പ്ര​തീ​ക്ഷി​ത​മാ​യി പ​റ​ന്നി​റ​ങ്ങി​യ ഹാ​മ​ർ വി​ത​ച്ച മ​ര​വി​പ്പി​ൽ ആ​വേ​ശം ചോ​ർ​ന്ന്​ സം​ സ്​​ഥാ​ന ജൂ​നി​യ​ർ അ​ത്​​ല​റ്റി​ക്​ മീ​റ്റ്. ക​ണ്ണീ​ര​ണി​ഞ്ഞ​തി​െ​നാ​ടു​വി​ൽ ആ​ദ്യ​ദി​ന​ത്തെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ 14 സ്വ​ർ​ണ​വും ഒ​മ്പ​ത്​ വെ​ള്ളി​യും നാ​ല്​ വെ​ങ്ക​ല​വു​മ​ട​ക്കം 198 പോ​യ​ൻ​റു​മാ​യി എ​റ​ണാ​കു​ളം കു​തി​ക്ക​ു​ന്നു. 187 പോ​യ​ൻ​റു​മാ​യി പാ​ല​ക്കാ​ടാ​ണ്​​ തൊ​ട്ടു​പി​ന്നി​ൽ. ആ​തി​ഥേ​യ​രാ​യ കോ​ട്ട​യ​മാ​ണ് (​127 പോ​യ​ൻ​റ്) മൂ​ന്നാ​മ​ത്. 122 പോ​യ​ൻ​റു​മാ​യി തി​രു​വ​ന​ന്ത​പു​രം നാ​ലാം സ്​​ഥാ​ന​ത്താ​ണ്.

നി​വ്യ ആ​ൻ​റ​ണി​യു​ടെ തി​രി​ച്ചു​വ​ര​വ്​ ക​ണ്ട മീ​റ്റി​ൽ ആ​റ്​ റെ​ക്കോ​ഡും പി​റ​ന്നു. 18 വ​യ​സ്സി​ൽ താ​െ​ഴ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഹാ​മ​ർ ത്രോ​യി​ൽ എം.​എ കോ​ള​ജ് സ്‌​പോ​ർ​ട‌്സ് അ​ക്കാ​ദ​മി​യു​ടെ കെ​സി​യ മ​റി​യം ബെ​ന്നി(55.35 മീ), 20 ​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ പോ​ൾ​വാ​ട്ടി​ൽ പാ​ലാ ജം​പ്​​​സ്​ അ​ക്കാ​ദ​മി​ലെ നി​വ്യ ആ​ൻ​റ​ണി (3.60 മീ), 20 ​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ 10,000 മീ. ​ന​ട​ത്ത​ത്തി​ൽ കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ലെ വി.​കെ. അ​ഭി​ജി​ത് (46:9.32 മി​നി​റ്റ്), ഇ​തേ വി​ഭാ​ഗം പോ​ൾ​വാ​ട്ടി​ൽ കോ​ത​മം​ഗ​ലം എം.​എ കോ​ള​ജി​ലെ എ.​കെ. സി​ദ്ധാ​ർ​ഥ്​​ (4.71 മീ), ​ട്ര​യാ​ത്ത​ലോ​ണി​ൽ തൃ​ശൂ​ർ ജി​ല്ല​യു​ടെ ജ​യി​ൻ​സ്​ ട്രീ​സ റെ​ജി (1545 പോ​യ​ൻ​റ്), 4x100 മീ​റ്റ​ർ റി​ലേ​യി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല എ​ന്നി​വ​രാ​ണ്​ റെ​ക്കോ​ഡ്​ നേ​ട്ട​ക്കാ​ർ. ആ​ൻ​സ്​​റ്റി​ൻ ജോ​സ​ഫ്​ ഷാ​ജി, കെ. ​ബി​ജി​ത്ത്, ന​ന്ദു മോ​ഹ​ൻ, ജെ.​വി. വി​ജ​യ്​ എ​ന്നി​വ​ട​ങ്ങി​യ ടീ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​യി ​റെ​ക്കോ​ഡി​ലേ​ക്ക്​ ഓ​ടി​ക്ക​യ​റി​യ​ത്. ട്ര​യാ​ത്ത​ല​ണി​ൽ വെ​ള്ളി നേ​ടി​യ വി.​എ. സോ​ന​യും 18 വ​യ​സ്സി​ൽ താ​ഴ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളു​ടെ ഹാ​മ​ർ ത്രോ​യി​ൽ വെ​ള്ളി നേ​ടി​യ ബ്ല​സി ദേ​വ​സ്യ​യും നി​ല​വി​ലെ റെ​ക്കോ​ഡ്​ മി​റ​ക​ട​ന്നു.

തി​രു​വ​ന​ന്ത​പു​രം സാ​യി​യി​ലെ കെ. ​ബി​ജി​ത്തും (10.79 സെ​ക്ക​ൻ​ഡ്) നാ​ട്ടി​ക ഗ​വ. ഫി​ഷ​റീ​സ്​ എ​ച്ച്.​എ​സ്.​എ​സി​ലെ ഇ. ​ആ​ൻ​സി സോ​ജ​നും (11.91 സെ​ക്ക​ൻ​ഡ്​) മീ​റ്റി​ലെ വേ​ഗ​ത്താ​ര​ങ്ങ​ളാ​യി. 20 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ 100 മീ​റ്റ​റി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും പോ​രാ​ട്ടം. മീ​റ്റി​​െൻറ ര​ണ്ടാം​ദി​ന​മാ​യ ശ​നി​യാ​ഴ്​​ച 46 ഇ​ന​ങ്ങ​ളി​ൽ ഫൈ​ന​ൽ ന​ട​ക്കും. െവ​ള്ളി​യാ​ഴ്​​ച രാ​വി​ലെ നി​യു​ക്ത പാ​ലാ എം.​എ​ൽ.​എ മാ​ണി സി. ​കാ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻ​റ്​ മേ​ഴ്‌​സി​ക്കു​ട്ട​ന്‍ പ​താ​ക ഉ​യ​ര്‍ത്തി. അ​ത്‌​ല​റ്റി​ക് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ഐ. ബാ​ബു, കെ.​പി. തോ​മ​സ്, വി.​സി. ജോ​സ​ഫ്, വി.​സി. അ​ല​ക്‌​സ്, എം. ​രാ​മ​ച​ന്ദ്ര​ന്‍, ഡോ. ​ജി​മ്മി ജോ​സ​ഫ് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു. ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsAtheletics meetErnakulam News
News Summary - Ernakulam leads in junion atheletic meet-Sports news
Next Story