Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right11.22 സെ​ക്ക​ൻ​ഡി​ൽ...

11.22 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി; 100 മീ​റ്റ​റി​ൽ ദേ​ശീ​യ റെ​ക്കോ​ഡ്​ തി​രു​ത്തി ദ്യു​തി

text_fields
bookmark_border
11.22 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി; 100 മീ​റ്റ​റി​ൽ ദേ​ശീ​യ റെ​ക്കോ​ഡ്​ തി​രു​ത്തി ദ്യു​തി
cancel
റാ​ഞ്ചി: ദോ​ഹ ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ നി​രാ​ശ ദി​വ​സ​ങ്ങ​ൾ​ക്ക​കം ട്രാ​ക്കി​ൽ തീ​ർ​ത്ത്​ ദ്യു​തി ച​ന്ദ്. ദേ​ശീ​യ സീ​നി​യ​ർ ഓ​പ​ൺ അ​ത്​​ല​റ്റി​ക്​​സി​ൽ 100 മീ​റ്റ​റി​ൽ 11.22 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ ദ്യു​തി പു​തി​യ ദേ​ശീ​യ റെ​ക്കോ​ഡ്​ കു​റി​ച്ചു.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കു​റി​ച്ച സ്വ​ന്തം റെ​ക്കോ​ഡ്​ (11.26) തി​രു​ത്തി​യാ​ണ്​ സെ​മി ഫൈ​ന​ലി​ൽ ദ്യു​തി പു​തി​യ സ​മ​യം സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ, ​ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത മാ​ർ​ക്ക്​ (11.15സെ) ​മ​റി​ക​ട​ക്കാ​നാ​യി​ല്ല. ഫൈ​ന​ലി​ൽ 11.25ൽ ​ഓ​ടി​യെ​ത്തി​യ ഒ​ഡി​ഷ എ​ക്​​സ്​​പ്ര​സ്​ സ്വ​ർ​ണ​മ​ണി​ഞ്ഞു.

മീ​റ്റി​​െൻറ ര​ണ്ടാം ദി​ന​ത്തി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എം.​പി. ജാ​ബി​റും, പി.​യു. ചി​ത്ര​യും സ്വ​ർ​ണം നേ​ടി. ഫെ​ഡ​റേ​ഷ​ൻ താ​ര​മാ​യി​റ​ങ്ങി​യ ജാ​ബി​ർ 400 മീ​റ്റ​ർ ഹ​ർ​ഡ്​​ൽ​സി​ൽ 49.41സെ​ക്ക​ൻ​ഡി​ലാ​ണ്​ ഫി​നി​ഷ്​ ചെ​യ്​​ത​ത്. ദോ​ഹ ലോ​ക മീ​റ്റി​ൽ ​ജാ​ബി​ർ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നി​രു​ന്നു. വ​നി​ത​ക​ളു​ടെ 1500 മീ​റ്റ​റി​ൽ റെ​യി​ൽ​വേ​ക്കാ​യി ഓ​ടി​യ ചി​ത്ര (4:17.39മി) ​സ്വ​ർ​ണം നേ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyuti chand
News Summary - dyuti chand
Next Story