പത്തൊമ്പതുകാരിയായ പെൺസുഹൃത്തുണ്ട്; സ്വവർഗ ബന്ധം പരസ്യമാക്കി ദ്യുതി

13:11 PM
20/05/2019

ന്യൂഡൽഹി: പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യൻ വനിതാ അത്‌ലിറ്റ് ദ്യുതി ചന്ദ്. അഞ്ചു വർഷമായി ഞങ്ങൾ സ്നേഹത്തിലാണ്. രണ്ടാം വർഷം ബിഎ വിദ്യാർഥിനിയായ അവൾ എൻെറ നാട്ടുകാരി തന്നെയാണ്–ദ്യുതി വെളിപ്പെടുത്തി.

സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് താനിത് വെളിപ്പെടുത്തുന്നത്. മാനഭംഗക്കേസിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ ഉണ്ടാവാതിരിക്കാനാണു താൻ ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. 100 മീറ്റിൽ ദേശീയ റെക്കോർഡ‍ിന് ഉടമയാണ് ദ്യുതി.

കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി നേരത്തേ പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയിലെ അടക്കം ഇടപെടലിനൊടുവിലാണ് ദ്യുതി തിരിച്ചെത്തിയത്.

Loading...
COMMENTS