Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 11:24 PM GMT Updated On
date_range 7 July 2017 11:24 PM GMTനാട്ടുകാർക്കു മുന്നിൽ ദ്യുതി ഒാടി
text_fieldsbookmark_border
ഭുവനേശ്വർ: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കലിംഗയുടെ കളിമുറ്റത്ത് 100 മീറ്ററില്‍ ദ്യുതി ചന്ദ് പോരിനിറങ്ങുമ്പോള്‍ ഗാലറിയില്‍ പിതാവ് ചക്രധാര്‍ ഒഴികെയുള്ള കുടുംബാംഗങ്ങളെല്ലാം കാഴ്ചക്കാരായുണ്ടായിരുന്നു. ഒഡിഷയുടെ പുത്രിയുടെ ഓട്ടം കാണാന്‍ നാട്ടുകാരും ഭുവനേശ്വറിലെത്തി. ഗോപാല്‍പുരിലെ വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ദ്യുതിയുടെ പിതാവ്. വളര്‍ത്തുപശുക്കളെ പരിചരിക്കാനുള്ളതിനാലാണ് ചക്രധാര്‍ വീട്ടില്‍ ഒറ്റക്കായത്. ഗുവാഹതിയില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ മകളുടെ മത്സരം കാണാന്‍ ചക്രധാറും ഭാര്യ അക്കുജിയും എത്തിയിരുന്നു.
പാരമ്പര്യമായി നെയ്ത്തുകാരാണ് ദ്യുതിയുടെ കുടുംബം. ഒരു ദിവസം മുഴുവന്‍ നെയ്താല്‍ കിട്ടുന്നത് വെറും പത്തു രൂപയാണ്. മൂത്തമകളും മുന്‍ ഇന്ത്യന്താരവുമായ സരസ്വതി ചന്ദും പിന്നീട് ദ്യുതിയും സ്വന്തമായി വരുമാനം കണ്ടെത്തിയതോടെ കുടുംബം ദാരിദ്ര്യത്തില്‍നിന്ന് കരകയറി വരുകയാണ്. പലിശക്ക് പണം കടം വാങ്ങിയാണ് ഈ പിതാവ് മക്കളെ വളര്‍ത്തിയത്. പഴയ കണക്കുമായി പലിശക്കാരന് ഇപ്പോഴും വരാറുണ്ട്. ഈ കടം മക്കള്‍ വീട്ടിക്കൊണ്ടിരിക്കുകയാണ്. പുല്ലുമേഞ്ഞ മണ്‍കട്ട വീടിന് പകരം ഇരുനില കോണ്‍ക്രീറ്റ് വീടാണുള്ളത്. നിര്‍മാണം ഇനിയുമേറെ പൂര്‍ത്തിയാകാനുണ്ട്. ഈ ഗ്രാമത്തിലെ ‘ആഡംബരവീട്’ ഇതാകും. രാജ്യം അറിയപ്പെടുന്ന താരത്തിെൻറ വീട്ടിലേക്ക് നല്ലൊരു റോഡ് പോലുമില്ല. കഴിഞ്ഞ മഴക്കാലത്ത് വെള്ളപ്പൊക്കത്തില്‍ റോഡ് തകര്‍ന്നതോടെ യാത്ര ദുഷ്കരമാണ്. ദ്യുതിയുടെ നാനോ കാറും ഗ്രാമത്തിന് അപൂര്‍വ കാഴ്ചയാണ്. വീടിനരികില്‍ നിർത്തിയിട്ട കാര്‍ അടുത്തിടെ ദുരൂഹമായി കത്തിനശിച്ചിരുന്നു.
ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുതലാണെന്നതിെൻറ പേരില്‍ നടപടി നേരിട്ട ദ്യുതി ചന്ദിന് രണ്ടു വര്‍ഷത്തെ ഇളവ് നല്‍കിയതിെൻറ കാലാവധി ഈ മാസം 27ന് അവസാനിക്കും. ലോക കായിക തര്‍ക്ക പരിഹാര കോടതിയില്‍ ദ്യുതിക്കെതിരെ അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷന് ഉടന്‍ ഹാജരാകുമെന്ന വാര്‍ത്ത ഗ്രാമവാസികളെ സങ്കടപ്പെടുത്തുന്നുണ്ട്. എതിര്‍പ്പുകളും വെല്ലുവിളികളും അതിജീവിച്ച് മുന്നേറുന്ന ദ്യുതി എല്ലാം മറികടക്കുമെന്നാണ് ബന്ധുക്കളുടെ അഭിപ്രായം.

ദ്യൂതി ചന്ദിെൻറ പിതാവ് ചക്രധാര്‍ നെയ്ത്ത് ജോലിക്കിടെ

Next Story