അഭിമാനം മലയാളി മിക്സ്
text_fieldsദോഹ: ഇന്ത്യൻ അത്ലറ്റിക്സിെൻറ നട്ടെല്ലാണ് കേരളമെന്നതിെൻറ അടിവരയിടുന്നതാ യിരുന്നു ലോകമീറ്റിലെ പുതു ഇനമായ മിക്സഡ് റിലേയിലെ പ്രകടനം. ഒളിമ്പിക്സ് യോഗ് യതയുമായി ഫൈനലിലെത്തിയും പിന്നാലെ സീസണിലെ ഏറ്റവും മികച്ച സമയംകുറിച്ചും മലയാളിത ാരങ്ങൾ കൈയടി നേടി. അർജുന ജേതാവും 400 മീറ്ററിലെ ദേശീയ റെക്കോഡിനുടമയുമായി മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, വി.കെ. വിസ്മയ, ജിസ്ന മാത്യു എന്നിവരടങ്ങിയ സമ്പൂർണ മലയാളി സംഘമാണ് ദോഹയിൽ ഇന്ത്യയുടെ അഭിമാനമായത്.
ഫൈനലിൽ ഏഴാമതായെങ്കിലും ട്രാക്കിലെ രാജാക്കന്മാരായ അമേരിക്കയും ജമൈക്കയും അടങ്ങിയ സംഘത്തോട് നടത്തിയ പോരാട്ടം ഉജ്ജ്വലമായിരുന്നു. സീസണിലെ മികച്ച പ്രകടനവുമായാണ് (3:15.77 മി) ടീം ഫിനിഷ് ചെയ്തത്.
1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഉഷയും ഷൈനിയും വത്സമ്മയും ഓടി ടീമിനെ ഫൈനലിലെത്തിച്ച പ്രതാപത്തിലേക്കാണ് ഈ തിരിച്ചുവരവ്. ഇടക്കാലത്ത് കൈവിട്ട അപ്രമാദിത്വം തിരിച്ചുപിടിക്കലുമായി.
വി.കെ. വിസ്മയ
ഏഷ്യൻ ഗെയിംസ് റിലേ സ്വർണം നേടിയ ടീമംഗം. ഒരു വർഷത്തിലേറെ ഇന്ത്യൻ റിലേ താരം. കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി. ചങ്ങനാശ്ശേരി അസംപ്ഷൻ കോളജ് താരം.
ജിസ്ന മാത്യു
പി.ടി. ഉഷയുടെ ശിഷ്യ. സംസ്ഥാന-ദേശീയ സ്കൂൾ ചാമ്പ്യൻ. ഏഷ്യൻ ചാമ്പ്യൻഷിപ് 400 മീ. വെള്ളി. റിലേ സ്വർണം. കണ്ണൂർ ആലക്കോട് സ്വദേശി.
മുഹമ്മദ് അനസ്
400 മീ. ദേശീയ റെക്കോഡിനുടമ. 2018 ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി. അർജുന ജേതാവ്. കൊല്ലം നിലമേൽ സ്വദേശി.
നോഹ നിർമൽ ടോം
കോഴിക്കോട് ചക്കിട്ടപാറ. ജൂനിയർ സാഫ് ഗെയിംസ് 400 മീ. ജേതാവ്. കോഴിക്കോട് സായിയിലൂടെ വളർന്നു. എയർഫോഴ്സ് താരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
