പുതു ബോൾട്ടിനെ ഇന്നറിയാം
text_fieldsദോഹ: അത്ലറ്റിക്സ് ട്രാക്കിലെ ലോകം കാത്തിരിക്കുന്ന വേഗപ്പൂരം ഇന്ന്. ഉസൈൻ ബോൾട്ട ് എന്ന അതികായൻ വിട്ടൊഴിഞ്ഞ 100 മീറ്റർ സ്പ്രിൻറ് ട്രാക്കിെൻറ പുതിയ അവകാശി ആരാണെ ന്ന് ശനിയാഴ്ച രാത്രിയിൽ അറിയാം. ഇന്ത്യൻ സമയം രാത്രി 12.45നാണ് മത്സരം.
17ാമത് ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ ഏറ്റവും ആകർഷമായ പുരുഷവിഭാഗം സ്പ്രിൻറ് പോരാ ട്ടത്തിെൻറ ഹീറ്റ്സ് കഴിഞ്ഞപ്പോൾ മിന്നൽ വേഗത്തോടെ ജസ്റ്റിൻ ഗാറ്റ്ലിനും ക്രിസ ്റ്റ്യൻ കോൾമാനും യൊഹാൻ െബ്ലയ്കും അകാനി സിംബിനെയും സെമിയിലെത്തി. 2017ൽ ഉസൈൻ ബോൾട് ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി സ്വർണവും വെള്ളിയും നേടിയ താരങ്ങളാണ് ജസ്റ്റിൻ ഗാറ്റ്ലിനും ക്രിസ്റ്റ്യൻ കോൾമാനും.
ഹീറ്റ്സിൽ 10 സെക്കൻഡിൽ കുറഞ്ഞ സമയത്തിൽ ഓടിയ ഏകതാരമാണ് അമേരിക്കയുെട ക്രിസ്റ്റ്യൻ കോൾമാൻ (9.98 സെ). ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിൻ (10.01സെ), ജസ്റ്റിൻ ഗാറ്റ്ലിൻ (10.06), യൊഹാൻ െബ്ലയ്ക് (10.07 സെ) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമയം.
രാത്രി 9.15നാണ് സെമി ഫൈനൽ. ഒരു ദശാബ്ദക്കാലം ഒളിമ്പിക്സും ലോകമീറ്റും വാണ ഉസൈൻ ബോൾട്ട് 2017 ലോകചാമ്പ്യൻഷിപ്പോടെയാണ് ട്രാക്ക് വിട്ടത്. അതിനുശേഷം നടക്കുന്ന ആദ്യ ലോകമീറ്റാണ് ദോഹയിലേത്. വനിതകളുടെ 100 മീറ്റർ ഹീറ്റ്സ് ഇന്ന് നടക്കും. നാളെയാണ് ഫൈനൽ.
ദ്യുതിയും റിലേയും ഇന്നിറങ്ങും
വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് ഇന്നിറങ്ങും. യോഗ്യത സമയം കടക്കാതിരുന്ന ദ്യുതി ഐ.എ.എ.എഫിെൻറ ലാറ്ററൽ എൻട്രിവഴിയാണ് ദോഹയിലെത്തിയത്. 11.26 സെക്കൻഡാണ് സീസണിലെ മികച്ച സമയം. ഇന്ത്യൻ സമയം, രാത്രി ഏഴിനാണ് മത്സരം. ജമൈക്കയുടെ എലയ്ൻ തോംസനാണ് ദ്യുതി മത്സരിക്കുന്ന ഹീറ്റ്സിലെ അതിവേഗക്കാരി. 100 മീറ്ററിൽ രണ്ട് ഒളിമ്പിക്സ് സ്വർണവും മൂന്ന് ലോകചാമ്പ്യൻഷിപ് സ്വർണവും നേടിയ ജമൈക്കയുടെ ഷെല്ലി ആൻഫ്രേസറാണ് ശ്രദ്ധേയതാരം.
രാത്രി 10.30ന് നടക്കുന്ന 4x400 മീറ്റർ മിക്സഡ് റിലേയാണ് ഇന്ത്യയുടെ പ്രതീക്ഷയുള്ള ഇനം. രണ്ടാം ഹീറ്റ്സിൽ മത്സരിക്കുന്ന ഇന്ത്യയാണ് സീസണിലെ മികച്ച സമയത്തിന് (3:16.47 മി) ഉടമകൾ. മുഹമ്മദ് അനസ്, അമോജ് ജേക്കബ്, ജിസ്ന മാത്യു, വി.കെ. വിസ്മയ എന്നീ മലയാളികൾകൂടി ഉൾപ്പെടുന്നതാവും റിലേ ടീം. അന്തിമ സംഘത്തെ മത്സരത്തിന് തൊട്ടുമുമ്പ് പ്രഖ്യാപിക്കും. ഞായറാഴ്ചയാണ് മിക്സഡ് റിലേ ഫൈനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
