Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദീപ കർമാകറിന് ജിംനാസ്റ്റിക്സ് വേൾഡ് കപ്പിൽ സ്വർണം
text_fieldsbookmark_border
മെർസിൻ (തുർക്കി): ഇന്ത്യയുടെ ഒളിമ്പ്യൻ ജിംനാസ്റ്റ് ദീപ കർമാകറിന് രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ സ്വർണം. തുർക്കിയിലെ മെർസിനിൽ നടക്കുന്ന ജിംനാസ്റ്റിക്സ് വേൾഡ് ചലഞ്ച് കപ്പിൽ വോൾട്ട് വിഭാഗത്തിൽ ഒന്നാമതെത്തി. 14.150 പോയൻറ് കരസ്ഥമാക്കിയായിരുന്നു ദീപയുടെ സ്വർണനേട്ടം.
ലോക ചാലഞ്ച് കപ്പിലെ ദീപയുടെ ആദ്യ സ്വർണമാണിത്. ഇന്തോനേഷ്യയുടെ റിഫ്ദ ഇർഫാനാലുത്ഫി 13.400 പോയിന്റുമായി വെള്ളിയും തുർക്കിയുടെ ഗോക്സു സാൻലി 13.200 പോയിന്റുമായി വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ 13.400 പോയിന്റ് ആണ് ദീപ നേടിയത്.
പരിക്കിനെ തുടർന്ന് രണ്ടു വർഷം മൽസര രംഗത്ത് നിന്നും ദീപ വിട്ടുനിന്നിരുന്നു. 2016 റിയോ ഒളിമ്പിക്സിൽ ദീപ നാലാം സ്ഥാനത്ത് എത്തിയിരുന്നു.
Next Story
