ഒളിമ്പിക് യോഗ്യത; ദീപകിന് പിറന്നാൾ മധുരം
text_fieldsദോഹ: ടോക്യോ ഒളിമ്പിക്സ് ഷൂട്ടിങ്ങിനുള്ള ഇന്ത്യൻ സംഘത്തിലെ പത്താമനായി ദീപക് കു മാർ. 14ാമത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 10 മീറ്റർ എയർ റൈഫിളിൽ വെങ്കലം നേടിയാണ് ദീപക് ഒള ിമ്പിക്സ് യോഗ്യത നേടിയത്. ചൊവ്വാഴ്ച തെൻറ 32ാം പിറന്നാൾ ആഘോഷത്തിലായിരുന്നു ദീപകിെൻറ ഇരട്ടനേട്ടം.
10 മീറ്റർ എയർ റൈഫിളിൽ ഒളിമ്പിക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ദീപക്. നേരേത്ത, ദിവ്യാൻഷ് സിങ് പൻവാർ ഒളിമ്പിക് ടിക്കറ്റുറപ്പിച്ചിരുന്നു.
വനിത വിഭാഗം 10മീ. പിസ്റ്റളിൽ ഇന്ത്യയുടെ 17കാരിയായ മനു ഭാകർ സ്വർണം നേടി. ഇവർ നേരത്തെ ഒളിമ്പിക് യോഗ്യത നേടിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
