Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോവിഡ്: യൂറോപ്യൻ...

കോവിഡ്: യൂറോപ്യൻ അത്​ലറ്റിക് ചാമ്പ്യനും പിതാവും മരിച്ചു

text_fields
bookmark_border
donato-sabia-080420.jpg
cancel
camera_alt1984?? ???? ???????? ???????????? 800 ?????? ?????? ????????????? ???????? ????? (?????????????? ????????)

മിലാൻ: യൂറോപ്യൻ അത്​ലറ്റിക് ചാമ്പ്യനും പിതാവും കോവിഡ് 19 ബാധിച്ച് മരിച്ചു. 1984 ഗോതൻബെർഗ് യൂറോപ്യൻ ഇൻഡോർ അത്​ലറ്റ ിക്സിൽ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടിയ ഇറ്റലിയുടെ ഡൊണാറ്റോ സാബിയയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ പിതാവ് ര ണ്ട് ദിവസം മുമ്പും മരിച്ചു.

56കാരനായ സാബിയയുടെ മരണം ഇറ്റാലിയൻ അത്​ലറ്റിക് ഫെഡറേഷനാണ് അറിയിച്ചത്. 1984ലെ ലോസ് ആഞ്ചലസ്‌ ഒളിമ്പിക്സിൽ ഡൊണാറ്റോ സാബിയ അഞ്ചാം സ്ഥാനം നേടിയിരുന്നു. 1988 സിയോൾ ഒളിമ്പിക്സിൽ ഏഴാം സ്ഥാനവും നേടി.

കോവിഡ് ബാധയെ തുടർന്ന് സാബിയയെ ജന്മനാടായ പൊറ്റെൻസയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.

ഇറ്റാലിയൻ അത്​ലറ്റിക് ഫെഡറേഷന്‍റെ ബസിലികാത്ത മേഖല പ്രസിഡന്‍റായി സാബിയ പ്രവർത്തിച്ചിരുന്നു. ദുരന്തത്തിനകത്തെ ദുരന്തവാർത്തയാണ് സാബിയയുടെ മരണമെന്ന് അത്​ലറ്റിക് ഫെഡറേഷൻ പ്രസിഡന്‍റ് ആൽഫിയോ ജിയോമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscovid 19Donato Sabia
News Summary - COVID-19: Italy''s former indoor European champion Sabia dies
Next Story