Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകോമൺവെൽത്​ ഗെയിംസ്​:...

കോമൺവെൽത്​ ഗെയിംസ്​: അപേക്ഷ വൈകി; ശ്രീശങ്കറി​െൻറ പങ്കാളിത്തം ആശങ്കയിൽ

text_fields
bookmark_border
കോമൺവെൽത്​ ഗെയിംസ്​: അപേക്ഷ വൈകി; ശ്രീശങ്കറി​െൻറ പങ്കാളിത്തം ആശങ്കയിൽ
cancel
ന്യൂഡൽഹി: മലയാളി ലോങ്​ജംപ്​ താരം എം. ശ്രീശങ്കറി​​െൻറ കോമൺവെൽത്ത്​ ഗെയിംസ്​ പങ്കാളിത്തം ആശങ്കയിൽ. ഫെഡറേഷൻ കപ്പ്​ അത്​ലറ്റിക്​സിൽ 7.99 മീറ്റർ ചാടി വിസ്​മയിപ്പിച്ച മലയാളി താരം 31 അംഗ അത്​ലറ്റിക്​സ്​ സംഘത്തിൽ ഇടംപിടിച്ചിരുന്നു.

എന്നാൽ, കോമൺവെൽത്​ ഗെയിംസി​​െൻറ അക്രഡിറ്റേഷൻ  തീയതി കഴിഞ്ഞ്​ പേര്​ നൽകിയത്​ തിരിച്ചടിയായി. ഹൈജംപ്​ താരം സിദ്ധാർഥ്​ യാദവി​​െൻറ പങ്കാളിത്തവും സംശയത്തിലാണ്​.   ഇരുവരുടെയും അപേക്ഷ ഗെയിംസ്​ സംഘാടകർ തള്ളിയതായി ദേശീയ ജംമ്പിങ്​ കോച്ച്​ ബെഡ്​റോസ്​ ബെഡ്രോസിയൻ പറഞ്ഞു.

അതേസമയം, ഇവർക്കായി പ്രത്യേക അപേക്ഷ നൽകി പ്രതികരണത്തിന്​ കാത്തിരിക്കയാണെന്ന്​ അത്​ലറ്റിക്​ ഫെഡറേഷൻ സെക്രട്ടറി സി.കെ വൽസൻ പറഞ്ഞു. ഫെഡറേഷൻ കപ്പിന്​ മു​േമ്പ ഗെയിംസ്​ അക്രഡിറ്റേഷൻ തീയതി കഴിഞ്ഞിരുന്നുവെന്നാണ്​ റിപ്പോർട്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newscommonwealth gamessree sankar
News Summary - Commonwealth Games -sports news
Next Story