കോമൺവെൽത്ത് ഗെയിംസിൽ ഇനി ഷൂട്ടിങ് ഇല്ല
text_fieldsന്യൂഡൽഹി: ഷൂട്ടർമാരുടെ പ്രതീക്ഷ തകർത്ത് കോമൺവെൽത്ത് ഗെയിംസ് മത്സരയിനങ്ങളിൽനിന്നും ഷൂട്ടിങ് പുറത്താവുന്നു. 2022 ഗെയിംസിൽ ഷൂട്ടിങ് ഒഴിവാക്കുന്നതായി ഫെഡറേഷൻ അറിയിച്ചു. ഷൂട്ടിങ്ങിനെ ‘ഒാപ്ഷനൽ സ്പോർട്സ്’ ഇനമാക്കി മാറ്റിയതോടെയാണ് ഇത്. 2015ലെ സി.ജി.എഫ് ജനറൽ അസംബ്ലി തീരുമാനത്തിന് അടുത്തവർഷത്തെ ഭരണഘടന ഭേദഗതിപ്രകാരം അംഗീകാരമായതോടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ െമഡൽ ഇനമായ ഷൂട്ടിങ് ഗെയിംസ് റേഞ്ചിന് പുറത്തായത്.
നിർബണ്ഡിത ഇനങ്ങൾക്ക് പുറമെ, പത്തിലേറെ വരുന്ന ഒാപ്ഷനൽ വിഭാഗത്തിൽനിന്നും ഏഴ് ഇനങ്ങൾ ആതിഥേയ അസോസിയേഷന് തീരുമാനിക്കാമെന്നാണ് നിയമം. ഇതോടെ, 2022 കോമൺവെൽത്തിൽ ഷൂട്ടിങ് ഒഴിവാക്കി, ടെന്നിസ്, ജൂഡോ, ഗുസ്തി, സൈക്ലിങ്, ഡൈവിങ്, ത്രീ ഒാൺ ത്രീ ബാസ്കറ്റ്ബാൾ എന്നിവയാണ് പരിഗണിക്കുന്നത്.