കോമൺവെൽത്ത് ഗെയിംസിന് നാളെ ഗോൾഡ് കോസ്റ്റിൽ തുടക്കം
text_fieldsഗോൾഡ് കോസ്റ്റ്: 21ാമത് കോമൺവെൽത്ത് ഗെയിംസിന് ബുധനാഴ്ച ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ കൊടിയുയരും. ബുധനാഴ്ചയാണ് ഒൗദ്യോഗിക ഉദ്ഘാടനം. മത്സരങ്ങൾ വ്യാഴാഴ്ച തുടങ്ങും. 71 രാജ്യങ്ങളിൽനിന്നായി 6000ത്തോളം അത്ലറ്റുകളാണ് ഗോൾഡ് കോസ്റ്റിൽ സ്വർണം തേടിയിറങ്ങുന്നത്.
ആറാം തവണയാണ് ആസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്. 18 വേദികളിലായി നടക്കുന്ന മത്സരങ്ങൾ ഏപ്രിൽ 15ന് അവസാനിക്കും. 225 അംഗ സംഘവുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ബാഡ്മിൻറൺ, ഷൂട്ടിങ്, ബോക്സിങ്, ഗുസ്തി തുടങ്ങിയവയിൽ ഇന്ത്യ ഉറച്ച മെഡൽപ്രതീക്ഷയിലാണ്. അത്ലറ്റിക്സിൽ മാത്രം 13 മലയാളികൾ കളത്തിലിറങ്ങുന്നുണ്ട്.
ഇന്ത്യൻ പ്രതീക്ഷകൾ
പി.വി. സിന്ധു (ബാഡ്മിൻറൺ)
കോമൺവെൽത്ത് ഗെയിംസ്: വെങ്കലം (2014)
മത്സരം: ഏപ്രിൽ 12 പുലർച്ച 4.30
സാക്ഷി മാലിക് (ഗുസ്തി)
കോമൺവെൽത്ത് ഗെയിംസ്: വെള്ളി (2014)
മത്സരം: ഏപ്രിൽ 14 പുലർച്ച 6.00
നീരജ് ചോപ്ര (ജാവലിൻത്രോ)
കോമൺവെൽത്ത് ഗെയിംസ്: അരങ്ങേറ്റം
മത്സരം: ഏപ്രിൽ 10 ഉച്ചക്ക് 2.30
മേരി കോം (ബോക്സിങ്)
കോമൺവെൽത്ത് ഗെയിംസ്: അരങ്ങേറ്റം
മത്സരം: ഏപ്രിൽ 06 ഉച്ചക്ക് 2.02
സൈന നെഹ്വാൾ (ബാഡ്മിൻറൺ)
കോമൺവെൽത്ത് ഗെയിംസ്: സ്വർണം (2010)
മത്സരം: ഏപ്രിൽ 12 ഉച്ചക്ക് 1.00
ജിത്തു റായ് (ഷൂട്ടിങ്)
കോമൺവെൽത്ത് ഗെയിംസ്: സ്വർണം (2014)
മത്സരം: ഏപ്രിൽ 09 പുലർച്ച 4.30
കിഡംബി ശ്രീകാന്ത് (ബാഡ്മിൻറൺ)
കോമൺവെൽത്ത് ഗെയിംസ്: മെഡൽ ഇല്ല
മത്സരം: ഏപ്രിൽ 12 ഉച്ചക്ക് 1.00
സഞ്ജിത ചാനു (ഭാേരാദ്വഹനം)
കോമൺവെൽത്ത് ഗെയിംസ്: സ്വർണം (2014)
മത്സരം: ഏപ്രിൽ 06 പുലർച്ച 5.00
വികാസ് കൃഷ്ണൻ (ബോക്സിങ്)
കോമൺവെൽത്ത് ഗെയിംസ്: അരങ്ങേറ്റം
മത്സരം: ഏപ്രിൽ 05 രാവിലെ 9.17
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
