ബോക്സിങ്: മേരി കോം ഫൈനലിൽ; സരിതാ ദേവിക്ക് തോൽവി
text_fieldsഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ബോക്സിങ്ങിൽ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ബോക്സിംഗ് താരം എം.സി. മേരി കോം ഫൈനലിൽ പ്രവേശിച്ചു. ശ്രീലങ്കയുടെ അനുഷ ദിൽറുകഷിനെയാണ് മേരി കോം തോൽപിച്ചത്. 5: 0ത്തിനായിരുന്നു ലങ്കൻ താരത്തെ മേരി തോൽപിച്ചത്.
അഞ്ചുതവണ ലോക ചാമ്പ്യനായ മേരി കോമിന് മുന്നിൽ 39 കാരിയായ അനുഷ മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ രണ്ട് റൗണ്ടുകളിലും രണ്ടു ബോക്സർമാരും ശ്രദ്ധാപൂർവ്വമാണ് കളിച്ചത്. അനുഷ തൻെറ ഉയരം ആയുധമാക്കിയാണ് കളിച്ചത്.
അതേസമയം വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ ലെയ്ഷാം സരിതാ ദേവി ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടു. ആസ്ത്രേലിയയുടെ അൻജാ സ്ട്രിഡ്സ്മാനാണ് ഇന്ത്യക്കാരിയെ വീഴ്ത്തിയത്. മികച്ച പ്രകടനമാണ് സരിത പുറത്തെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
