Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightപത്താം ദിനത്തിൽ എട്ട്​...

പത്താം ദിനത്തിൽ എട്ട്​ സ്വർണം​; ഇന്ത്യക്ക്​ 25 സ്വർണം

text_fields
bookmark_border
manika-bathra
cancel

ഗോൾഡ്​ കോസ്​റ്റ്​: ആസ്​ട്രേലിയയുടെ സുവർണതീരത്തെ സ്വർണഖനിയാക്കിമാറ്റി ഇന്ത്യൻ കുതിപ്പ്​. 21ാമത്​ കോമൺവെൽത്ത്​ ഗെയിംസിന്​ ഞായറാഴ്​ച തിരശ്ശീലവീഴാനിരിക്കെ ഒമ്പതാം ദിനം ഇന്ത്യ വാരിക്കൂട്ടിയത്​ എട്ട്​ സ്വർണവും അഞ്ച്​ വെള്ളിയും നാല്​ വെങ്കലവും. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണവേട്ട കാൽ സെഞ്ച്വറിയായി. പോരാട്ടങ്ങളുടെ ഒരു പകൽ കൂടി ബാക്കിനിൽക്കെ ആഞ്ഞുപിടിച്ചാൽ ഇന്ത്യക്ക്​ ഏറ്റവും മികച്ച രണ്ടാമത്തെ ​മേളയാക്കി ഗോൾഡ്​ കോസ്​റ്റിനെ മാറ്റാം. 2010​ലെ ഡൽഹി ഗെയിംസിൽ 38 സ്വർണം നേടിയതാണ്​ മികച്ച പ്രകടനം. 2002 മാഞ്ചസ്​റ്ററിൽ 30 സ്വർണം നേടിയതാണ്​ രണ്ടാമത്​. ശനിയാഴ്​ച ബോക്​സിങ്ങിൽ മൂന്ന്​ സ്വർണം പിറന്നപ്പോൾ, ഗുസ്​തിയിൽ രണ്ട്​ സ്വർണം പിറന്നു. അത്​ലറ്റിക്​സ്​, ഷൂട്ടിങ്​, ടേബ്​ൾ ​െടന്നിസ്​ എന്നിവയിലാണ്​ ഒാരോ സ്വർണങ്ങൾ. 

ചരിത്രമെഴുതി നീരജ്​
ഗോൾഡ്​ കോസ്​റ്റിലെ അത്​ലറ്റിക്​സിൽ നീരജ്​ ചോപ്രയിലായിരുന്നു ഇന്ത്യയുടെ സുവർണ പ്രതീക്ഷകൾ. ആദ്യ ദിനങ്ങളിലൊന്നും മെഡൽ വീണി​ല്ല. ആശ്വാസമായി സീമ പൂനിയയുടെ വെള്ളിയെത്തിയെങ്കിലും സുവർണ സ്വപ്​നങ്ങൾ നീരജിൽ തന്നെയായിരുന്നു. വെള്ളിയാഴ്​ച യോഗ്യത റൗണ്ടിലിറങ്ങിയപ്പോൾ നിലവിലെ ലോക ചാമ്പ്യനും ഒളിമ്പിക്​സ്​ വെള്ളി മെഡൽ ജേതാവുമായ കെനിയക്കാരൻ ജൂലിയൻ യെഗോ നിറംമങ്ങി.

യെഗോ യോഗ്യത നേടാതെ പോയതോടെ ഫൈനലിൽ നീരജിന്​ വെല്ലുവിളി കുറഞ്ഞു. യോഗ്യത റൗണ്ടിൽ 8.42 മീറ്റർ എറിഞ്ഞ നീരജ്​, ഫൈനലിലെ ആദ്യ ശ്രമത്തിൽ 85.50 മീറ്റർ എറിഞ്ഞ്​ മെഡലുറപ്പിച്ചു. നാലാം ശ്രമത്തിൽ 86.47 മീറ്റർ എറിഞ്ഞ്​ സീസണിലെ മികച്ചദൂരം താണ്ടിയെങ്കിലും കരിയർ ബെസ്​റ്റായ വേൾഡ്​ ജൂനിയർ റെക്കോഡ്​ (86.48 മീ) തലനാരിഴ വ്യത്യാസത്തിൽ നഷ്​ടമായി.  


രണ്ടാം സ്​ഥാനത്തെത്തിയ ആസ്​ട്രേലിയയുടെ ഹാമിഷ്​ പീകോക്കിന്​ 82.59 മീറ്ററേ എറിയാനായുള്ളൂ. അതേസമയം, അത്​ലറ്റിക്​സിലെ മറ്റ്​ ഇനങ്ങളിൽ ഇന്ത്യ നിരാശപ്പെടുത്തി. മെഡൽ പ്രതീക്ഷിച്ച പുരുഷവിഭാഗം 4x400 മീ റിലേ ഫൈനലിൽ മലയാളി താരം അമോജ്​ ജേക്കബ്​ പേശീവേദന കാരണം വീണത്​ തിരിച്ചടിയായി. അനസ്​, ആരോക്യ രാജീവ്​, കുഞ്ഞുമുഹമ്മദ്​ എന്നിവരടങ്ങിയ ടീം ഫിനിഷ്​ ചെയ്യാതെ മടങ്ങി. വനിത റിലേ ടീം ഏഴാമതായി. 

റെക്കോഡ്​ തിരുത്തി ജിൻസൺ
പുരുഷ 1500 മീറ്ററിൽ മെഡൽ പട്ടികയിലെത്തിയില്ലെങ്കിലും മലയാളി താരം ജിൻസൺ ജോൺസൺ ദേശീയ റെക്കോഡ്​ കുറിച്ചു. അഞ്ചാമതായി ഫിനിഷ്​ ചെയ്​ത താരം 10 വർഷം പഴക്കമുള്ള റെക്കോഡാണ്​ തിരുത്തിയത്​. 2008ൽ ഹംസ ചാത്തോളി സ്​ഥാപിച്ച 3 മിനിറ്റ്​ 41.18 സെക്കൻഡ്​ സമയത്തെ ജിൻസൺ (3:37.86) തിരുത്തിയെഴുതി. കെനിയയുടെ എലിജ മൊടോനിക്കാണ്​ സ്വർണം. 

ഗോദ ചതിക്കില്ല
ഒളിമ്പിക്​സ്​ മുതൽ മേള എന്തായാലും ഇന്ത്യക്ക്​ കരുത്ത്​ ചതിക്കാത്ത ഗോദയാണ്​. ഗോൾഡ്​ കോസ്​റ്റിലും ഫയൽവാൻമാരുടെ ഗോദ ഇന്ത്യയെ കാത്തു. ഡംഗൽ റാണിമാരിലൊരാളായ വിനേഷ്​ ​​േഫാഗട്ട്​ സ്വർണവുമായി ഗുസ്​തി കുടുംബത്തി​​​െൻറ അഭിമാനം കാത്ത​േപ്പാൾ, സുമിതി​​​െൻറ വകയായിരുന്നു മറ്റൊരു സ്വർണം. 

ഡംഗൽ പുത്രി ബബിത ഫോഗട്ട്​ രണ്ടു ദിനം മുമ്പ്​ വെള്ളിയിലൊതുങ്ങിയതി​​​െൻറ നിരാശ വിനേഷ്​ ​േഫാഗട്ടിലൂടെ തീർത്തു. 50 കിലോ ഫ്രീസ്​​െറ്റെലിലാണ് വിനേഷ്​ മത്സരിച്ചത്​. അതേസമയം, ഒളിമ്പിക്​സ്​ വെങ്കല ​ജേതാവ്​ സാക്ഷി മാലിക്​ (62 കി.) ഗോൾഡ് ​കോസ്​റ്റിലും വെങ്കലത്തിലൊതുങ്ങി.

വെ​റും​കൈ​യോ​ടെ ഹോ​ക്കി
ലോ​ക​ക​പ്പ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി പ്ര​തീ​ക്ഷ​യോ​ടെ ഗോ​ൾ​ഡ്​ കോ​സ്​​റ്റി​ലെ​ത്തി​യ ഇ​ന്ത്യ​ൻ ഹോ​ക്കി ടീ​മി​ന്​ നി​രാ​ശ​യോ​ടെ മ​ട​ക്കം. ഫൈ​ന​ൽ ന​ഷ്​​ട​മാ​യ പു​രു​ഷ-​വ​നി​ത ടീ​മു​ക​ൾ വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​ത്തി​ൽ ഇം​ഗ്ല​ണ്ടി​നോ​ടാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്. പു​രു​ഷ ടീം 2-1​ന്​ തോ​ൽ​വി വ​ഴ​ങ്ങി. ആ​സ്​​ട്രേ​ലി​യ​ക്കാ​ണ്​ ​സ്വ​ർ​ണം. വ​നി​ത​ക​ളി​ൽ 6-0ത്തി​ന്​ തോ​റ്റു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news2018 Commonwealth Gamesindias 24th medal
News Summary - Commonwealth Games 2018 Day 10-sports news
Next Story