അത്ലറ്റിെൻറ മുറിയിൽനിന്ന് ഉത്തേജകം:കോച്ച് മുഹമ്മദ് കുഞ്ഞിയെ പുറത്താക്കി
text_fieldsന്യൂഡൽഹി: മലയാളി അത്ലറ്റ് ജിതിൻ പോളിെൻറ മുറിയിൽനിന്ന് ഉത്തേജക മരുന്ന് കണ്ടെടുത്ത സംഭവത്തിൽ മലയാളി പരിശീലകൻ മുഹമ്മദ് കുഞ്ഞിയെ അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ പുറത്താക്കി.
പാട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പോർട്സ് കാമ്പസിലെ ജിതിൻ പോളിെൻറ മുറിയിൽ ദേശീയ ഉേത്തജക വിരുദ്ധ ഏജൻസി (നാഡ)യും സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യയും നടത്തിയ റെയ്ഡിലാണ് മെൽഡോണിയം എന്ന നിരോധിത മരുന്ന് കണ്ടെടുത്തിരുന്നത്. മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടില്ലെങ്കിലും ജിതിൻ പോൾ സസ്െപൻഷനിലാണ്.
ഇതിനുപിന്നാലെ ജിതിെൻറ പരിശീലകനായ മുഹമ്മദ് കുഞ്ഞിക്കും ദേശീയ അത്ലറ്റിക് മുഖ്യ പരിശീലകൻ ബഹാദൂർ സിങ്ങിനും സഹപരിശീലകൻ രാധാകൃഷ്ണൻ നായർക്കും ഫെഡറേഷൻ കാരണംകാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിൽ കുഞ്ഞിക്കെതിരെ മാത്രമാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
