Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightകായിക പ്രതിഭകൾ...

കായിക പ്രതിഭകൾ പിന്മുറക്കാരോട്​ വിവേചനം കാട്ടരുത്​ -മുഖ്യമന്ത്രി

text_fields
bookmark_border
കായിക പ്രതിഭകൾ പിന്മുറക്കാരോട്​ വിവേചനം കാട്ടരുത്​ -മുഖ്യമന്ത്രി
cancel
തി​രു​വ​ന​ന്ത​പു​രം: കാ​യി​ക​രം​ഗ​ത്ത് പ്രാ​ഗ​ല്​​ഭ്യം തെ​ളി​യി​ച്ച​വ​ർ ത​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വ​രു​ന്ന​വ​രെ ഒ​രേ ക​ണ്ണോ​ടും മ​ന​സ്സോ​ടും​കൂ​ടി കാ​ണ​ണ​മെ​ന്നും വി​വേ​ച​ന​വും വ്യ​ക്തി​താ​ൽ​പ​ര്യ​വും പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 35ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി മെ​ഡ​ല്‍ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ സ​ര്‍വി​സി​ല്‍ നി​യ​മ​നം ന​ല്‍കു​ന്ന​തി​െൻറ ഉ​ത്ത​ര​വ് കൈ​മാ​റി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ൾ കാ​യി​ക​രം​ഗ​ത്ത് ക​ട​ന്നു​വ​ന്നാ​ൽ താ​ര​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​കും. ഇ​ത്ത​രം ചെ​യ്തി​ക​ൾ അ​വ​രു​ടെ പ്ര​ത്യാ​ശ​ക​ളെ​പ്പോ​ലും എ​രി​ച്ചു​ക​ള​യും. ഒ​രു ദു​ഷ്പ്ര​വ​ണ​ത​യും കാ​യി​ക​രം​ഗ​ത്ത് ഉ​ണ്ടാ​ക​രു​തെ​ന്ന് സ​ര്‍ക്കാ​റി​ന് നി​ര്‍ബ​ന്ധ​മു​ണ്ട്. അ​തു​കൊ​ണ്ട് ഒ​ഫി​ഷ്യ​ലു​ക​ൾ​ക്ക​ല്ല കാ​യി​ക​താ​ര​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. കാ​യി​ക​രം​ഗം ത​ന്നെ മ​ത്സ​ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. അ​വി​ടെ കി​ട​മ​ത്സ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് ന​ല്ല​ത്. അ​തി​നു​പ​റ്റി​യ വേ​ദി​ക​ൾ വേ​റെ​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​ക്തി​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി താ​ര​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്ക​ല​ല്ല, രാ​ജ്യ​ത്തി‍​െൻറ അ​ഭി​മാ​ന​മാ​യി വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച കാ​യി​ക​മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ പ​റ​ഞ്ഞു.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pu chithramalayalam newssports newsgovernment jobkerala athletes
News Summary - cm pinarayi government job for kerala athletes-Sports news
Next Story