വേഗരാജാവായി ക്രിസ്റ്റ്യൻ കോൾമാൻ
text_fieldsദോഹ: വേഗരാജൻ ഉസൈൻ ബോൾട്ട് അരങ്ങൊഴിഞ്ഞ ട്രാക്കിനെ അനാഥമാക്കാതെ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ. 10 വർഷം മിന്നൽപ്പിണർ കുതിപ്പുമായി ജമൈക്കൻ കൊടുങ്കാറ്റ് വീശ ിയടിച്ച സ്പ്രിൻറ് ട്രാക്കിൽ പുതുതാരോദയമായി ദോഹയിലെ ഖലീഫ സ്റ്റേഡിയത്തിൽ കോ ൾമാൻ കോളടിച്ചു. പുരുഷ വിഭാഗം 100 മീറ്ററിൽ നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിനെ പിന്തള്ളിയാണ് 23കാരൻ വേഗപ്പൂരത്തിെൻറ പുതിയ അവകാശിയായത്.
ഗാറ്റ് ലിൻ, യൊഹാൻ െബ്ലയ്ക്, അകാനി സിംബിൻ, ആരോൺ ബ്രൗൺ തുടങ്ങിയ സീസണിലെ വേഗക്കാരെല്ലാം ഒന് നിച്ച അങ്കത്തിൽ വെടിമുഴക്കത്തിനു പിന്നാലെ കോൾമാൻ മിന്നൽപ്പിണറായി കുതിച്ചു. തുടക്കം മുതൽ ലീഡ് പിടിച്ച താരം കരിയറിലെ ഏറ്റവും മികച്ച സമയത്തിൽതന്നെയാണ് ഫിനിഷിങ് ലൈൻ തൊട്ടത് (9.76 സെ). രണ്ടാമതായ ജസ്റ്റിൻ ഗാറ്റ്ലിനേക്കാൾ (9.89 സെ) കാര്യമായ വ്യത്യാസം.
കാനഡയുടെ ആന്ദ്രെ ഡി ഗ്രാസാണ് മൂന്നാമത്. 2016 റിയോ ഒളിമ്പിക്സിലും 2015 േലാക ചാമ്പ്യൻഷിപ്പിലും വെങ്കലം നേടിയ കാനഡക്കാരൻ നേട്ടം ആവർത്തിച്ചു.
ദുഃസ്വപ്നങ്ങളിൽനിന്ന് ലോക ചാമ്പ്യനിലേക്ക്
ദോഹയിലെ ട്രാക്കിൽ മറ്റാരേക്കാളും ഈ വിജയം ആഗ്രഹിച്ചത് കോൾമാൻ തന്നെയായിരുന്നു. വിലക്കും സസ്പെൻഷനുമെല്ലാം മുഖാമുഖം കണ്ട ഏതാനും ആഴ്ചകളുടെ ഇടവേളക്കുശേഷമാണ് കോൾമാെൻറ സ്വർണനേട്ടം. ലോക ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിനിടെയാണ് ഉത്തേജക പരിശോധന വിവാദത്തിൽ കോൾമാൻ പെടുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ മൂന്ന് ഉത്തേജക പരിശോധനയിൽനിന്നും താരം മുങ്ങിയതായിരുന്നു കാരണം. സംഭവം വിവാദമായതോടെ താരത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരുപിടി അത്ലറ്റുകൾ രംഗത്തെത്തി. അമേരിക്കയുടെതന്നെ ഇതിഹാസതാരം മൈക്കൽ ജോൺസണായിരുന്നു അവരിൽ പ്രധാനി. കോൾമാെൻറ നടപടി അത്ലറ്റിക്സിനെ സ്നേഹിക്കുന്നവരോടുള്ള വഞ്ചനയെന്നായിരുന്നു ജോൺസെൻറ പ്രതികരണം.
2018 ജൂൺ ആറ്, 2019 ജനുവരി 16, ഏപ്രിൽ 26 ദിവസങ്ങളിലെ പരിശോധനക്ക് ഹാജരാവാത്തതാണ് വിവാദമായത്. ലോക ഉത്തേജകവിരുദ്ധ ഏജൻസി ചട്ടപ്രകാരം ഒരു വർഷം വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണിത്. താരത്തിനെതിരെ കേസ് ചാർജ് ചെയ്ത അമേരിക്കൻ ഉത്തേജക വിരുദ്ധ ഏജൻസി (ഉസാഡ) പിന്നെ നിലപാട് മാറ്റി. സാങ്കേതികത്വത്തിെൻറ പഴുത് ഉപയോഗിച്ച് പരാതി പിൻവലിച്ച ഉസാഡ കോൾമാന് പച്ചക്കൊടി ഉയർത്തി.
അമേരിക്കൻ അത്ലറ്റിക്സ് ഫെഡറേഷനും അദ്ദേഹത്തിനൊപ്പംനിന്നു. അനിശ്ചിതത്വങ്ങളുടെ കാർമേഘം നീക്കിയാണ് കോൾമാൻ ദോഹയിൽ ഉദിച്ചുയർന്നത്. ‘‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് അശ്രദ്ധനായിട്ടുമില്ല. എേൻറതായ സ്വപ്നങ്ങളിൽ ജീവിക്കുന്ന ഒരു കറുത്തവനാണ് ഞാൻ. ചിലർ മനപ്പൂർവം അപമാനിക്കാൻ ശ്രമിക്കുകയാണ്’’ - േലാക ചാമ്പ്യനായതിനു പിന്നാലെ ആരോപണങ്ങൾക്കെതിരെ കോൾമാൻ തുറന്നടിച്ചു. തനിക്കെതിരെ വിമർശനമുന്നയിച്ച മൈക്കൽ ജോൺസണെയും വെറുതെ വിട്ടില്ല. ‘‘എെൻറ ജോലിയിലാണ് ശ്രദ്ധ. ഇപ്പോൾ ഞാൻ ലോക ചാമ്പ്യനാണ്. നേട്ടങ്ങളൊന്നും നിഷേധിക്കാൻ ആർക്കുമാവില്ല. മൈക്കൽ ജോൺസൺ അല്ല എെൻറ ബില്ലടക്കുന്നത്. അദ്ദേഹം എനിക്കായി ചെക്ക് എഴുതുന്നുമില്ല. നല്ലൊരു ഓട്ടക്കാരൻ എന്ന നിലയിൽ മാത്രമാണ് ഞാൻ അദ്ദേഹത്തെ അറിയുന്നത്’’ -വാർത്തസമ്മേളനത്തിൽ കോൾമാൻ പറഞ്ഞു.
ഫാസ്റ്റസ്റ്റ്
ക്രിസ്റ്റ്യൻ കോൾമാെൻറ ഓട്ടം ലോക ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ആറാമത്തേതായിരുന്നു. ഉസൈൻ ബോൾട്ട് നയിക്കുന്ന അതിവേഗക്കാരുടെ പട്ടികയിലെ മൂന്നാമത്തെ അമേരിക്കക്കാരൻ. 2008 സെപ്റ്റംബറിൽ 9.72 സെക്കൻഡിൽ ഓടിയ ജമൈക്കയുടെ അസഫ പവലാണ് ഇവിൽ ആദ്യം ലോകത്തെ ലീഡിങ് സമയത്തിന് ഉടമയായത്. പിന്നാലെ, ഉസൈൻ ബോൾട്ട് അജയ്യമായ റെക്കോഡ് കുറിച്ചു. ജമൈക്കയുടെതന്നെ നെസ്റ്റ കാർട്ടറിനെ (9.78 സെ) മറികടന്നാണ് കോൾമാൻ കുതിച്ചത്. ലോകത്തെ ഏറ്റവും വേഗമേറിയ ആറു പേരുടെ പ്രകടനങ്ങൾ ചുവടെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
