കാ​ലി​ക്ക​റ്റ് ഹീ​റോ​സ് സെ​മി​യി​ൽ

Volley

കൊ​ച്ചി: പ്രോ ​വോ​ളി ലീ​ഗി​ലെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ വി​ജ​യ​ക്കു​തി​പ്പ് തു​ട​ർ​ന്ന് കാ​ലി​ക്ക​റ്റ് ഹീ​റോ​സ്. ബ്ലൂ ​ഹോ​ക്ക്സ് ഹൈ​ദ​രാ​ബാ​ദി​നെ  ര​ണ്ടി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ൾ​ക്ക് കെ​ട്ടു​കെ​ട്ടി​ച്ച കാ​ലി​ക്ക​റ്റ് ഒ​മ്പ​തു പോ​യ​ൻ​റു​മാ​യി  സെ​മി​ഫൈ​ന​ലി​ലെ​ത്തി. സ്കോ​ർ: 15-11, 15-11, 15-7, 12-15, 11-15. സി. ​അ​ജി​ത്​​ലാ​ലും ക്യാ​പ്റ്റ​ൻ ജെ​റോം വി​നീ​തു​മാ​ണ് കാ​ലി​ക്ക​റ്റി​നാ​യി പോ​യ​ൻ​റു​ക​ൾ വാ​രി​ക്കൂ​ട്ടി​യ​ത്. ഹൈ​ദ​രാ​ബാ​ദി​​െൻറ ലി​ബ​റോ  ക​മ​ലേ​ഷ് കാ​ർ​ത്തി​കാ​ണ് ക​ളി​യി​ലെ കേ​മ​ൻ. 19 പോ​യ​ൻ​റ്​ നേ​ടി​യ അ​ജി​ത്​​ലാ​ലി​ന് നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 61 പോ​യ​ൻ​റാ​യി.

ഹൈ​ദ​രാ​ബാ​ദ് ക​ഴി​ഞ്ഞ ക​ളി​യി​ലെ ആ​ദ്യ സി​ക്സി​ൽ​നി​ന്ന്   ചി​ല മാ​റ്റ​ങ്ങ​ളു​മാ​യാ​ണി​റ​ങ്ങി​യ​ത്. കേ​ര​ള സെ​റ്റ​ർ മു​ത്തു​സ്വാ​മി​ക്ക് പ​ക​രം പി. ​പ്ര​ശാ​ന്ത് എ​ത്തി. വി​ജ​യം തു​ട​രു​ന്ന കോ​മ്പി​നേ​ഷ​ൻ കാ​ലി​ക്ക​റ്റ് കോ​ച്ച് സ​ജ്ജാ​ദ് ഹു​സൈ​ൻ അ​ഴി​ച്ചു​പ​ണി​ഞ്ഞി​ല്ല. ആ​ദ്യ സെ​റ്റി​​െൻറ ഇ​ട​വേ​ള​യി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് 8-5ന് ​മു​ന്നി​ലാ​യി​രു​ന്നു. ക്യാ​പ്റ്റ​ൻ ജെ​റോം വി​നീ​തും സി. ​അ​ജി​ത്​​ലാ​ലു​മാ​ണ്  തി​ള​ങ്ങി​യ​ത്. അ​ജി​ത്​​ലാ​ൽ ആ​ദ്യ സെ​റ്റി​ൽ എ​ട്ടു പോ​യ​ൻ​റ്​ നേ​ടി.

അ​ജി​ത്​​ലാ​ലി​​െൻറ സൂ​പ്പ​ർ സ​ർ​വും സൂ​പ്പ​ർ പോ​യ​ൻ​റി​ലെ ഫി​നി​ഷി​ങ്ങു​മാ​ണ് ഹൈ​ദ​രാ​ബാ​ദി​​െൻറ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച​ത്. ര​ണ്ടാം സെ​റ്റി​ൽ സ​ർ​വു​ക​ൾ പാ​ഴാ​ക്കി ഇ​രു ടീ​മു​ക​ളും തു​ട​ക്ക​ത്തി​ൽ പ​ര​സ്പ​രം പോ​യ​ൻ​റു​ക​ൾ സ​മ്മാ​നി​ച്ചു. പ​ന്ത് സെ​റ്റ് ചെ​യ്യാ​തെ കാ​ഴ്ച​ക്കാ​ര​നാ​യി നി​ന്ന പ്ര​ശാ​ന്തി​നെ ഹൈ​ദ​രാ​ബാ​ദ് കോ​ച്ച് ബീ​ർ​സി​ങ് യാ​ദ​വ് ഉ​ട​ൻ പി​ൻ​വ​ലി​ച്ച് മു​ത്തു​സ്വാ​മി​ക്ക് അ​വ​സ​രം ന​ൽ​കി.

അ​ശ്വ​ൽ റാ​യി​യും ക്യാ​പ്റ്റ​ൻ കാ​ഴ്സ​ൻ ക്ലാ​ർ​ക്കും ത​ള​ർ​ന്ന​തോ​ടെ ഹൈ​ദ​രാ​ബാ​ദ് 11-15ന് ​ര​ണ്ടാം സെ​റ്റി​ൽ തോ​ൽ​വി​യ​ട​ഞ്ഞു. ക​ളം അ​ട​ക്കി​വാ​ണ കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന് മൂ​ന്നാം സെ​റ്റി​ലും എ​തി​രാ​ളി​ക​ളോ​ട്  ദ​യാ​ദാ​ക്ഷി​ണ്യ​മി​ല്ലാ​യി​രു​ന്നു. അ​ജി​ത്​​ലാ​ലും പോ​ൾ ലോ​ട്ട്മാ​നും ജെ​റോം വി​നീ​തും ലി​ബ​റോ സി.​കെ. ര​തീ​ഷും ഫോം ​തു​ട​ർ​ന്ന​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ന് ക്ഷീ​ണം കൂ​ടി. പാ​സ് സ്വീ​ക​രി​ക്കാ​നാ​കാ​തെ ടീം ​കു​ഴ​ങ്ങി. ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​രാ​യ ബീ​ർ സി​ങ്ങി​​െൻറ​യും  ഹ​രി​ലാ​ലി​​െൻറ​യും ത​ന്ത്ര​ങ്ങ​ളും ഏ​ശി​യി​ല്ല. 15-7ന് ​മൂ​ന്നാം സെ​റ്റും മ​ത്സ​ര​വും കോ​ഴി​ക്കോ​ടി​നാ​യി. നാ​ലാം സെ​റ്റി​ൽ 8-1ന് ​ലീ​ഡ് നേ​ടി​യി​ട്ടും കാ​ലി​ക്ക​റ്റ് 12-15 എ​ന്ന സ്കോ​റി​ൽ തോ​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​വ​സാ​ന സെ​റ്റി​ൽ കാ​ർ​ത്തി​കാ​ണ് കാ​ലി​ക്ക​റ്റി​​െൻറ ക​ഥ​ക​ഴി​ച്ച​ത്. 

Loading...
COMMENTS