ബോൾട്ട് എത്തും; കോമൺവെൽത്ത് ഗെയിംസ് കാണാൻ
text_fieldsസിഡ്നി: അടുത്തമാസം നാലു മുതൽ 15 വരെ ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലെ 100 മീറ്റർ പോരാട്ടം കാണാൻ ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ട് എത്തും. ബോൾട്ടിെൻറ നാട്ടുകാരനും സഹതാരവുമായ യൊഹാൻ ബ്ലേക്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആസ്ട്രേലിയയിലേക്ക് തിരിക്കുന്നതിനുമുമ്പ് താൻ പരിശീലിക്കുേമ്പാൾ ബോൾട്ട് കാണാനെത്തിയിരുന്നെന്നും ഗെയിംസ് കാണാൻ വരുന്ന കാര്യം അപ്പോഴാണ് പറഞ്ഞതെന്നും ബ്ലേക്ക് അറിയിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ മെഡൽ നേടിയിട്ടില്ലാത്ത തനിക്ക് ഇത്തവണ അത് നേടാനാവുമെന്ന് മുൻ ലോക ചാമ്പ്യൻകൂടിയായ ബ്ലേക്ക് പ്രത്യാശ പ്രകടിപ്പിച്ചു.
