Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍; കേരള വനിതകള്‍ ഫൈനലില്‍

text_fields
bookmark_border
ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍; കേരള വനിതകള്‍ ഫൈനലില്‍
cancel

പുതുച്ചേരി: 67ാമത് ദേശീയ സീനിയര്‍ ബാസ്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ ഫൈനലില്‍. ആവേശകരമായ സെമിയില്‍ 72-70ന് ഛത്തിസ്ഗഢിനെ മറികടന്നാണ് കേരളം കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 74-56ന് റെയില്‍വേയെ തകര്‍ത്ത തെലങ്കാനയാണ് ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കേരളത്തിന്‍െറ എതിരാളികള്‍.

പി.എസ്. ജീന (20), പി.ജി. അഞ്ജന (20), കെ.എസ്. പൂജമോള്‍ (12), ഗ്രിമ മെര്‍ലിന്‍ വര്‍ഗീസ് (10) എന്നിവരുടെ മികച്ച പ്രകടനത്തിന്‍െറ ബലത്തിലാണ് കേരളം ജയത്തിലത്തെിയത്. ഛത്തിസ്ഗഢിന്‍െറ തുറുപ്പുശീട്ട് ആറടി 11 ഇഞ്ചുകാരിയായ പൂനം ചതുര്‍വേദി 36 പോയന്‍റുമായി കളംനിറഞ്ഞ് കളിച്ചെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല.

കേരളമാവട്ടെ കൂട്ടായ്മയുടെ മികവില്‍ മുന്നേറുകയും ചെയ്തു. ആദ്യ ക്വാര്‍ട്ടറില്‍ 16-23ന് പിറകിലായിരുന്ന കേരളം പിന്നീട് തിരിച്ചടിച്ച് ആദ്യ പകുതി അവസാനിക്കുമ്പോള്‍ 40-34 ലീഡിലത്തെി. മൂന്നാം ക്വാര്‍ട്ടറില്‍ 68-51ന്‍െറ മികച്ച ലീഡുണ്ടായിട്ടും അവസാനഘട്ടത്തില്‍ പതറിയ കേരളം ഒടുവില്‍ നേരിയ വ്യത്യാസത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.  

ക്വാര്‍ട്ടറില്‍ തോറ്റുപുറത്തായ കേരള പുരുഷന്മാര്‍ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങള്‍ക്കായുള്ള മത്സരത്തില്‍ 71-40ന് കര്‍ണാടകയെ തകര്‍ത്തു. ആല്‍ബിന്‍ ബേബി (20), എ.ആര്‍. അഖില്‍ (15), ഗിനീബ് ബെന്നി (10) എന്നിവരാണ് തിളങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - basketball
Next Story