ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നുവെന്ന വാ​ർ​ത്ത തെറ്റ്- അഞ്ജു ബോബി ജോർജ്

22:26 PM
06/07/2019
ബി.​ജെ.​പി മെം​ബ​ർ​ഷി​പ് കാ​മ്പ​യി​നിെൻറ കർണാടക സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ചടങ്ങിൽ അ​ഞ്ജു ബോ​ബി ജോ​ർ​ജ് ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​ക്കും മറ്റു നേതാക്കൾക്കുമൊപ്പം
ബം​ഗ​ളൂ​രു: ലോ​ങ് ജം​പ് താ​രം അ​ഞ്ജു ബോ​ബി ജോ​ർ​ജ് ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ അം​ഗ​ത്വ കാ​മ്പ​യി​നി​ൽ. ബം​ഗ​ളൂ​രു​വി​ലെ ജ​യ​ന​ഗ​റി​ൽ ന​ട​ന്ന കാ​മ്പ​യി​നി​െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നൊ​പ്പം പ​ങ്കെ​ടു​ത്ത അ​ഞ്​​ജു ബോ​ബി ജോ​ർ​ജ്, ബി.െ​ജ.​പി ക​ർ​ണാ​ട​ക അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യി​ൽ​നി​ന്നും കൊ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. 

ഇ​തി​നു​പി​ന്നാ​ലെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ലോ​ങ്ജം​പി​ൽ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ൽ നേ​ടി​യ അ​ഞ്ജു ബോ​ബി ജോ​ർ​ജ് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു​വെ​ന്ന് എ.​എ​ൻ.​ഐ ട്വീ​റ്റ് ചെ​യ്​​ത​തോ​ടെ അ​ഞ്​​ജു ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​താ​യി വാ​ർ​ത്ത പ​ര​ന്നു.

എ​ന്നാ​ൽ, കു​ടും​ബ​സു​ഹൃ​ത്താ​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ കാ​ണാ​ൻ പോ​യ​താ​ണെ​ന്നും ഈ ​സ​മ​യ​ത്ത് ബി.​ജെ.​പി പ​താ​ക ന​ൽ​കി സ്വീ​ക​രി​ച്ച​താ​ണെ​ന്നും അ​ഞ്ജു ബോ​ബി ജോ​ർ​ജ് വി​ശ​ദീ​ക​രി​ച്ചു. താ​ൻ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നുവെന്ന വാ​ർ​ത്ത തെ​റ്റാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. 
 
Loading...
COMMENTS