ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​​ ചാ​മ്പ്യ​ൻ​ഷി​പ്പ്: മൂ​ന്നു​ പേ​ർ​കൂ​ടി ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചു

22:41 PM
10/11/2019
പ്ര​താ​പ്​ സി​ങ്​ തോ​മ​ർ, അ​ൻ​ഗ​ഡ്​ വി​ർ സി​ങ്​ ബ​ജ്​​വ, മ​യ്​​റാ​ജ്​ അ​ഹ​മ്മ​ദ്​ ഖാ​ൻ

ദോ​ഹ: ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്​ ടോ​ക്യോ ഒ​ളി​മ്പി​ക്​​സി​ലേ​ക്ക്​ ടി​ക്ക​റ്റു​ക​ൾ വാ​രി​ക്കൂ​ട്ടി ഇ​ന്ത്യ​ൻ ഷൂ​ട്ട​ർ​മാ​ർ. 14ാമ​ത്​ ഏ​ഷ്യ​ൻ ഷൂ​ട്ടി​ങ്​​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഞാ​യ​റാ​ഴ്ച​ മൂ​ന്നു​ പേ​ർ​കൂ​ടി ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​തോ​ടെ ​2020 ടോ​ക്യോ​യി​ൽ ഷൂ​ട്ടി​ങ്ങി​ൽ ഇ​ന്ത്യ​യു​ടേ​ത്​ റെ​ക്കോ​ഡ്​ പ​ങ്കാ​ളി​ത്ത​മാ​വും. ഇ​തു​വ​രെ 15 ഷൂ​ട്ട​ർ​മാ​രാ​ണ്​ യോ​ഗ്യ​ത​ നേ​ടി​യ​ത്.


പു​രു​ഷ​വി​ഭാ​ഗം 50 മീ​റ്റ​ർ റൈ​ഫി​ൾ ത്രീ ​പൊ​സി​ഷ​നി​ൽ ​വെ​ങ്ക​ലം നേ​ടി െഎ​ശ്വ​രി പ്ര​താ​പ്​ സി​ങ്​ തോ​മ​റാ​ണ്​ ആ​ദ്യ ബ​ർ​ത്ത്​ നേ​ടി​യ​ത്.  ടോ​ക്യോ​യി​ലേ​ക്കു​ള്ള 13ാം ടി​ക്ക​റ്റാ​യി​രു​ന്നു ഇ​ത്. പി​ന്നാ​​ലെ, സ്​​കീ​റ്റി​ൽ സ്വ​ർ​ണ​വും വെ​ള്ളി​യും നേ​ടി അ​ൻ​ഗ​ഡ്​ വി​ർ സി​ങ്​ ബ​ജ്​​വ​യും മ​യ്​​റാ​ജ്​ അ​ഹ​മ്മ​ദ്​ ഖാ​നും ഒ​ളി​മ്പി​ക്​​സ്​ ബ​ർ​ത്തു​റ​പ്പി​ച്ചു. ഇ​വ​ർ​ക്കു പി​ന്നാ​ലെ മി​ക്​​സ​ഡ്​ ടീം ​ഇ​ന​ത്തി​ൽ മ​നു ഭാ​ക​ർ- അ​ഭി​ഷേ​ക്​ വ​ർ​മ ടീം ​സ്വ​ർ​ണ​വും നേ​ടി.

ഷൂ​ട്ടി​ങ്ങി​ൽ അം​ഗ​ബ​ലം​കൊ​ണ്ട്​ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്​​സ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​മാ​യി ടോ​ക്യോ മാ​റും. 2012 ല​ണ്ട​നി​ലേ​ക്ക്​ 11ഉം 2016 ​റി​യോ​യി​ലേ​ക്ക്​ 12ഉം ​ഷൂ​ട്ട​ർ​മാ​രെ അ​യ​ച്ച​താ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച നേ​ട്ടം. 
ഷൂ​ട്ടി​ങ്​ റേ​ഞ്ചി​ലെ ഭാ​വി​വാ​ഗ്​​ദാ​ന​മാ​യി പേ​രെ​ടു​ത്ത 18കാ​ര​ൻ പ്ര​താ​പ്​ സി​ങ്​ ക​ഴി​ഞ്ഞ ജൂ​ൈ​ല​യി​ൽ ജൂ​നി​യ​ർ ലോ​ക​ക​പ്പി​ൽ ലോ​ക റെ​ക്കോ​ഡ്​ കു​റി​ച്ച്​ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. ത്രീ​ ​പൊ​സി​ഷ​നി​ൽ സ​ഞ്​​ജീ​വ്​ ര​ജ​പു​തി​നു​ പി​ന്നാ​ലെ 2020 ഒ​ളി​മ്പി​ക്​​സി​ന്​​ യോ​ഗ്യ​ത നേ​ടു​ന്ന ര​ണ്ടാ​മ​നാ​ണ്​ പ്ര​താ​പ്​ സി​ങ്. ഏ​ഷ്യ​ൻ മീ​റ്റി​ലൂ​ടെ ഇ​തു​വ​രെ ആ​റു​ പേ​രാ​ണ്​ ഒ​ളി​മ്പി​ക്​​സ്​ യോ​ഗ്യ​ത ഉ​റ​പ്പി​ച്ച​ത്.

Loading...
COMMENTS