Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏഷ്യൻ ഇൻഡോർ ഗെയിംസ്​:...

ഏഷ്യൻ ഇൻഡോർ ഗെയിംസ്​: സാജൻ പ്രകാശിന്​ വെള്ളി

text_fields
bookmark_border
SAJANPRAKASH
cancel

അ​ശ്​​​ഗ​ബാ​ത്​​ (തു​ർ​ക്​​​മെ​നി​സ്​​താ​ൻ): ഏ​ഷ്യ​ൻ ഇ​ൻ​ഡോ​ർ ഗെ​യിം​സി​ലെ നീ​ന്ത​ലി​ൽ മ​ല​യാ​ളി​താ​രം സാ​ജ​ൻ പ്ര​കാ​ശി​ന്​ വെ​ള്ളി. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ​യി​ൽ ക​രി​യ​റി​ലെ മി​ക​ച്ച സ​മ​യ​േ​ത്താ​ടെ​യാ​ണ്​ സാ​ജ​ൻ ര​ണ്ടാ​മ​നാ​യ​ത്. സ​മ​യം: 51.97 സെ​ക്ക​ൻ​ഡ്. ചൈ​ന​യു​ടെ വാ​ങ്​ പെ​ങ്ങി​നാ​ണ്​ സ്വ​ർ​ണം (51.41 സെ​ക്ക​ൻ​ഡ്). 50 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ​യി​ലും 50, 100 മീ​റ്റ​ർ ഫ്രീ​സ്​​റ്റൈ​ലി​ലും ഇ​നി സാ​ജ​ന്​ മ​ത്സ​ര​മു​ണ്ട്. 

ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ ഏ​ഴാം വെ​ള്ളി മെ​ഡ​ലാ​ണ്​ സാ​ജ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ച്​ സ്വ​ർ​ണ​വും ഏ​ഴ്​ വെ​ള്ളി​യും ഏ​ഴ്​ വെ​ങ്ക​ല​വു​മാ​യി 11ാം സ്​​ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ. 69 സ്വ​ർ​ണ​വും 51 വെ​ള്ളി​യും 62 വെ​ങ്ക​ല​വു​മാ​യി 182 പോ​യ​ൻ​റു​ള്ള തു​ർ​ക്​​​മെ​നി​സ്​​താ​നാ​ണ്​ ഒ​ന്നാ​മ​ത്. 17 സ്വർണവുമായി ഇറാൻ രണ്ടാം സ്​ഥാനത്തും 16 സ്വർണവുമായി ഉസ്​ബെകിസ്​താൻ മൂന്നാമനായും തുടരുന്നു. 

ശ​നി​യാ​ഴ്​​ച ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ദി​വ്യ ഗു​ർ​ലി​ങ്​ ഷി​ൽ​വ​ന്ത്, പ്ര​തീ​ക്ഷ ച​ന്ദ്ര​കാ​ന്ത്​ പ​ർ​ഹാ​ർ എ​ന്നി​വ​ർ വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. നേ​ര​ത്തെ മ​ല​യാ​ളി​താ​ര​ങ്ങ​ളാ​യ പി.​യു. ചി​ത്ര​യും അ​ലീ​ന റെ​ജി​യും മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atheleticssajan prakashswimmingmalayalam newssports news
News Summary - Asian Indoor Games: Sajan Prakash wins silver
Next Story