ഇനി ഏഷ്യൻ മേള; ഇന്ത്യ പിന്നിട്ട നാഴികക്കല്ലുകൾ
text_fieldsവില്ലേജിൽ ഇന്ത്യൻ പതാക ഉയർന്നു
ജകാർത്ത: സ്വാതന്ത്ര്യദിനത്തിൽ ഏഷ്യൻ ഗെയിംസ് വേദികളിൽ ഇന്ത്യൻ പതാക ഉയർന്നു. ജകാർത്തയിലും പാലെംബാങ്ങിലുമുള്ള വില്ലേജുകളിൽ നടന്ന ലളിതമായ ചടങ്ങുകളിൽ ഇന്ത്യൻ പ്രാതിനിധ്യം നാമമാത്രമായിരുന്നു. പാലെംബാങ്ങിലെ വില്ലേജിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തിെൻറ ചെഫ് ദെ മിഷനായ (സി.ഡി.എം) ബ്രിജ് ഭൂഷൺ സിങ് ശരണും, രണ്ട് ഡെപ്യൂട്ടി സി.ഡി.എമ്മുമാരും ചടങ്ങിൽ പെങ്കടുത്തു. പുറമെ, 25 താരങ്ങളും പെങ്കടുത്തു.
ജകാർത്തയിലെ ഗെയിംസ് വില്ലേജിൽ നടന്ന ചടങ്ങിൽ ഹോക്കി, ഗുസ്തി താരങ്ങൾ പെങ്കടുത്തു. ജകാർത്തയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ഷട്ട്ൽ, കബഡി താരങ്ങൾ വ്യാഴാഴ്ച ഉച്ചയോടെയാണ് ജകാർത്തയിെലത്തിയത്. ഇവർക്ക് പതാകയുയർത്തൽ ചടങ്ങിൽ പെങ്കടുക്കാനായില്ല.
നീന യോഗ്യതനേടി നയന പുറത്ത്

തിരുവനന്തപുരം: ട്രയൽസ് കടമ്പകടന്ന് വി. നീന ഏഷ്യൻ ഗെയിംസിന്. അതേസമയം, കൂട്ടുകാരി നയന ജയിംസ് യോഗ്യത നേടാതെ പുറത്ത്. യോഗ്യതാമാർക്ക് കടക്കണമെന്ന ഉപാധിയോടെ ഏഷ്യൻ ഗെയിംസിനുള്ള അത്ലറ്റിക്സിൽ ടീമിൽ ഉൾപ്പെടുത്തിയ ലോങ്ജംപ് താരങ്ങൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ട്രയൽസിലാണ് ഭാഗ്യപരീക്ഷണം നടത്തിയത്. ലോങ്ജംപിലെ യോഗ്യത മാർക്കായി 6.38 മീറ്റർ നാലാമത്തെ ശ്രമത്തിൽ നീന ചാടിക്കടന്നു. എന്നാൽ, നയനക്ക് 6.24 മീറ്റർമാത്രമേ ചാടാനായുള്ളൂ. മൂന്ന് ശ്രമങ്ങൾ ഫൗളിൽ കലാശിച്ചു.
ദേശീയ ജംപിങ് കോച്ച് ബെദ്രോസ് െബ്രദോസിയനു കീഴിൽ പരിശീലിച്ചിരുന്ന നീന കഴിഞ്ഞ ഏതാനും മാസങ്ങളായി ഭർത്താവ് പിേൻറാ മാത്യൂവിനു കീഴിലാണ് പരിശീലക്കുന്നത്. അതേസമയം, സീസണിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ അടുത്തയാഴ്ചയിലെ സെലക്ഷൻ കമ്മിറ്റി യോഗം തന്നെ ടീമിലെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നയന പറഞ്ഞു.
ഇന്ത്യയുടെ ഗോൾഡൻ ഏഷ്യാഡ്
ഇന്ത്യൻ കായിക സ്മരണകളിലെ ഏറ്റവും മികച്ച 10 ഏഷ്യൻ ഗെയിംസ് നിമിഷങ്ങളിലൂടെ
1951-ഇന്ത്യയുടെ ആതിഥേയത്വം

ഗെയിംസിെൻറ തുടക്കം ഇന്ത്യൻ മണ്ണിലായിരുന്നു. 1951ലെ പ്രഥമ ഗെയിംസ് ഡൽഹി ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. 11 രാജ്യങ്ങളിൽനിന്ന് 12 ഇനങ്ങളിലായി മത്സരിച്ചത് 489 അത്ലറ്റുകൾ.
ഇന്ത്യയുടെ ആദ്യ സ്വർണം

പ്രഥമ ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണവും പിറന്നു. 100 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ സചിൻ നാഗിനായിരുന്നു സ്വർണം. 4x100, 3x100 മീറ്റർ റിലേകളിൽ നാഗ് വെങ്കലവും നേടിയിരുന്നു.
ഫുട്ബാൾ സ്വർണം

ജകാർത്തയിലേക്ക് ഇന്ത്യ ഫുട്ബാൾ ടീമിനെപ്പോലും അയക്കാതിരിക്കുേമ്പാൾ ഒാർക്കണം ഇന്ത്യ രണ്ടുതവണ ഇൗ ഇനത്തിലെ ചാമ്പ്യന്മാരായിരുന്നുവെന്ന കാര്യം. 1951ൽ ശൈലൻ മന്നയുടെ ടീം നെഹ്റുവിനെ സാക്ഷിയാക്കി സ്വർണമണിഞ്ഞു. 1961ലും ഇൗനേട്ടം ആവർത്തിച്ചു.
മിൽഖാ ഗോൾഡ്

ഇന്ത്യയുടെ പറക്കും സിങ് വൻകരയുടെ സൂപ്പർതാരമായത് 1958ലെ ടോക്യോ ഗെയിംസിലായിരുന്നു. 200, 400 മീറ്ററുകളിൽ സ്വർണം നേടിയ മിൽഖ ട്രാക്ക് ഇനങ്ങളിൽ രാജ്യത്തിെൻറ അഭിമാനമായി. പാകിസ്താെൻറ അബ്ദുൽ ഖാലിക്കിനെ തോൽപിച്ചാണ് 200 മീറ്ററിൽ സ്വർണം നേടിയത്.
ഡൽഹിയിലെ അപ്പു ഡേയ്സ്

ഇന്ത്യൻ മണ്ണിലെ രണ്ടാം ഗെയിംസിന് വീണ്ടും ഡൽഹി വേദിയായി. പുതിയ സ്റ്റേഡിയം പണിതാണ് ഇന്ത്യ 1982ലെ വൻകരയുടെ മേളക്ക് ആതിഥ്യെമാരുക്കിയത്. അപ്പുവെന്ന ആനക്കുട്ടിയും കളർ ടെലിവിഷെൻറ രംഗപ്രവേശവുംകൊണ്ട് ചരിത്രമായ മേള. പ്രസിഡൻറ് സെയ്ൽസിങ് ആണ് ഗെയിംസ് ഉദ്ഘാടനം ചെയ്തത്. മലയാളി അത്ലറ്റ് പി.ടി. ഉഷ സത്യവാചകം ചൊല്ലിക്കൊടുത്തു.
സോളിലെ പയ്യോളി എക്സ്പ്രസ്

നാലുവർഷം മുമ്പ് ഡൽഹിയിൽ നേടിയ രണ്ട് വെള്ളി, 1986 സോളിൽ ഉഷ സ്വർണമാക്കി മാറ്റി. 200, 400, 400 ഹർഡ്ൽസ്, 4 × 400 റിലേ ഇനങ്ങളിൽ സ്വർണവും, 100 മീറ്ററിൽ വെള്ളിയും നേടിയ ഉഷ ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റി. രാജ്യാന്തര മേളയിൽ ഒരു ഇന്ത്യക്കാരിയുടെ ഏറ്റവും മികച്ച പ്രകടനമായി ഇന്നും ഇത് നിലനിൽക്കുന്നു.
ഹോക്കിയിലെ അമൂല്യ സ്വർണം

1998 ബാേങ്കാക് ഏഷ്യൻ ഗെയിംസിനായി ഇന്ത്യൻ ഹോക്കി ടീമെത്തിയത് ഏറ്റവും മോശം സംഘമായാണ്. േലാകകപ്പിൽ ഒമ്പതാമതായി പുറത്തായതിെൻറ വിമർശനങ്ങളും രൂക്ഷം. എന്നാൽ, ധൻരാജ്പിള്ള നയിച്ച ഇന്ത്യ ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടിൽ 5-3ന് തോൽപിച്ച് സ്വർണം നേടി ആരാധക വിശ്വാസം വീണ്ടെടുത്തു. ആറ് കളിയിൽനിന്ന് ക്യാപ്റ്റൻ ധൻരാജ് 11 ഗോളുകൾ നേടി. ‘‘ഇൗ ഒരൊറ്റ സ്വർണത്തിന് മറ്റനേകം നേട്ടങ്ങളേക്കാൾ മുകളിലാണ് സ്ഥാനം’’ -എന്ന ധൻരാജിെൻറ വാക്കുകൾ ബാേങ്കാക്കിലെ ജയത്തിെൻറ മുല്യം അടിവരയിടുന്നു.
ബോക്സിങ് ഡിങ്കോ

ബോക്സിങ് റിങ്ങിലെ സ്വർണത്തിനായുള്ള ഇന്ത്യയുടെ 16 വർഷത്തെ കാത്തിരിപ്പ് ഡിങ്കോ സിങ്ങിലൂടെ സാക്ഷാത്കരിക്കപ്പെട്ടു. 1998 ബാേങ്കാക്കിൽ ബാൻറംവൈറ്റ് 54 കിലോ വിഭാഗത്തിലാണ് ഡിങ്കോ സ്വർണം നേടിയത്. അവസാന നിമിഷം ടീമിൽനിന്ന് ഒഴിവാക്കുകയും, പിന്നെ തിരിച്ചുവിളിച്ച് ടീം കിറ്റില്ലാതെ മത്സരിപ്പിക്കുകയും െചയ്തവർക്കുള്ള കണക്കുവീട്ടൽ കൂടിയായിരുന്നു ഇൗ സ്വർണം.
ബില്യാർഡ്സ് ചാമ്പ്യൻ

ആദ്യമായി ഗെയിംസിൽ ഉൾപ്പെടുത്തിയ ബില്യാർഡ്സിൽ ഗീത് സേതിയും അശോക് ഷാൻഡ്ലിയയും ചാമ്പ്യന്മാരായി. തായ്ലൻഡ് സഖ്യത്തിനെതിരെ 1-2ന് പിന്നിൽ നിന്ന ശേഷം 4-3ന് തിരിച്ചടിച്ചായിരുന്നു സുവർണ നേട്ടം. ഇതിനെക്കുറിച്ച് സേതി ഒരിക്കൽ എഴുതി ‘‘ഞാൻ അഞ്ചുതവണ ലോകചാമ്പ്യനാണ്. പക്ഷേ, അതൊന്നും ബാേങ്കാക്കിലെ സ്വർണത്തേക്കാൾ മികച്ചതല്ല’’.
മേരിയുടെ സ്വർണം

2014 ഇഞ്ചിയോണിൽ വനിതാ ബോക്സിങ്ങിൽ സ്വർണം നേടി ഇന്ത്യയുടെ ഉരുക്കു വനിത ചരിത്രം കുറിച്ചു. ബോക്സിങ് റിങ്ങിലെ ആദ്യ വനിതാ സ്വർണമായിരുന്നു അത്. ഫൈനലിൽ കസാഖ്സ്താൻ താരത്തിനെതിരെയായിരുന്നു വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
