ഏഷ്യൻ ഗെയിംസ്: വെള്ളി സ്വർണമായി ഇന്ത്യൻ മിക്സഡ് റിലേ ടീം
text_fieldsന്യൂഡൽഹി: 2018ലെ ജകാർത്ത ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ മിക്സഡ് ടീം നേടിയ വെള്ളിക്ക് സ്വർണത്തിളക്കം. സ്വർണം നേടിയിരുന്ന ബഹ്റൈൻ ടീമിലെ കെമി എഡിേകായ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് മലയാളി താരം മുഹമ്മദ് അനസ്, എം.ആർ പൂവമ്മ, ഹിമ ദാസ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട ഇന്ത്യൻ ടീമിന് സ്വർണ നേട്ടം.
ബഹ്റൈൻ ടീമിനെ അയോഗ്യരാക്കിയിട്ടുണ്ട്. താരത്തിന് നാലു വർഷത്തേക്ക് വിലക്കും വീണു. 3:15.71 മിനിറ്റിൽ രണ്ടാമതായാണ് ടീം ഫിനിഷ് ചെയ്തിരുന്നത്. ഫൈനലിൽ ബഹ്റൈൻ താരം ഹിമദാസിെൻറ വഴിമുടക്കിയത് വിവാദം സൃഷ്ടിച്ചിരുന്നു. ഇതോടെ, ജകാർത്ത ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ ഇന്ത്യക്ക് രണ്ട് സ്വർണമായി.