Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളിയിലേക്ക് കുതിരയെ പായിച്ച് ഫൗവാദ് മിർസ; സൈന സെമിയിൽ

text_fields
bookmark_border
വെള്ളിയിലേക്ക് കുതിരയെ പായിച്ച് ഫൗവാദ് മിർസ; സൈന സെമിയിൽ
cancel

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ അശ്വഭ്യാസത്തിൽ ഇന്ത്യക്ക് ഇരട്ടനേട്ടം. ഇന്ത്യയുടെ ഫൗവാദ് മിർസ വ്യക്തിഗത അശ്വഭ്യാസത്തിൽ വെള്ളി മെഡൽ നേടി. ഇന്ത്യൻ അശ്വഭ്യാസ സംഘം ടീം വിഭാഗത്തിൽ വെള്ളി നേടി. ഫൗവാദ് മിർസ, രാകേഷ് കുമാർ, ആശിഷ് മാലിക്, ജിതേന്ദർ സിങ് എന്നിവരായിരുന്നു ഇന്ത്യൻ ടീം അംഗങ്ങൾ. 1982നു ശേഷമാണ് ഇന്ത്യ വ്യക്തിഗത വിഭാഗത്തിൽ ഈയിനത്തിൽ വെള്ളി നേടുന്നത്.

അനു രാഘവനും ജൗന മര്‍മറും ഫൈനലില്‍
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവനും ജൗന മര്‍മറും ഫൈനലില്‍ പ്രവേശിച്ചു. അനു രാഘവന്‍ 56.77 സെക്കന്‍ഡുകള്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടിയപ്പോള്‍ ജൗന മര്‍മര്‍ 59.20 സെക്കന്‍ഡുകള്‍ക്ക് റേസ് പൂര്‍ത്തിയാക്കിയ ശേഷം ബെസ്റ്റ് ലൂസര്‍ ആയി ഫൈനലിലേക്ക് യോഗ്യത നേടി. നാളെയാണ് ഫൈനല്‍ മത്സരം. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അനു വെള്ളി നേടിയിരുന്നു. ബഹ്റൈൻ താരം ഒലുവാക്കിമീ അഡീക്കോയയാണ് ഏറ്റവും വേഗതയേറിയ വനിത (54.87). 

അമ്പെയ്ത്ത്: ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ
ഇന്ത്യൻ അമ്പെയ്ത്ത് ടീം 229-224 എന്ന സ്കോറിനു ഇന്തോനേഷ്യയെ ആണ് തോൽപിച്ചത്. മസ്കൻ കിറർ, മധുമതി കുമാരി, ജ്യോതി സുരേക്ക വെന്നം എന്നിവരാണ് ഇന്ത്യൻ ടീമിലുള്ളത്. അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷന്മാർ ക്വാർട്ടറിലെത്തി.

 


 



 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - asian games 2018-Sports news
Next Story