Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യൻ അത്ലറ്റിക്സ്: ജാബിറിന് വെങ്കലം
text_fieldsbookmark_border
ദോഹ: 23ാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനത്തിൽ മെഡൽപട്ടികയ ിൽ ഇടംപിടിച്ച് കേരളവും. പുരുഷ വിഭാഗം 400 മീറ്റർ ഹർഡ്ൽസിൽ മലയാളിതാരം എം.പി. ജാബിറാ ണ് മികച്ച വ്യക്തിഗത പ്രകടനവുമായി വെങ്കലമണിഞ്ഞത്. 49.13 സെക്കൻഡിൽ ഒാടിയെത്തിയ ജാബിർ ലോക ചാമ്പ്യൻഷിപ്പിന് യോഗ്യതനേടുകയും ചെയ്തു. 49.30 സെക്കൻഡാണ് ലോക ചാമ്പ്യൻഷിപ്പിെൻറ യോഗ്യതാ മാർക്ക്. ഖത്തറിെൻറ അബ്ദുറഹ്മാൻ സാംബക്കാണ് (47.51 സെ) ഇൗ ഇനത്തിൽ സ്വർണം.സർവിസസ് താരമായ ജാബിർ മലപ്പുറം സ്വദേശിയാണ്.
400 മീറ്റർ ഹർഡ്ൽസ് വനിതകളിലും ഇന്ത്യ വെങ്കലം നേടി. ഗുജറാത്തിൽനിന്നുള്ള സരിതബെൻ ഗെയ്ക്വാദ് 57.22 സെക്കൻഡിൽ ഒാടിയെത്തിയാണ് വെങ്കലം നേടിയത്. വിയറ്റ്നാമിെൻറ ഗ്വാച് ലാനിനാണ് സ്വർണം. 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസും എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരോക്യ രാജീവ് നാലാമതായി. 100 മീറ്ററിൽ ദ്യുതി ചന്ദ് വീണ്ടും ദേശീയ റെക്കോഡ് മറികടന്നു. ഞായറാഴ്ച 11.28 സെക്കൻഡിൽ ഒാടിയെത്തിയ ദ്യുതി, സെമിയിൽ 11.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വീണ്ടും റെക്കോഡ് തിരുത്തി.

Next Story