Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​​: സ്വ​പ്​​ന​ക്കും റിലേയിലും വെ​ള്ളി

text_fields
bookmark_border
reaxxx
cancel
camera_alt????????? ??????? ?????? ????? ??????? ??????????? ????????? ?????, ??????? ???????, ??.?? ???????, ??.??. ??????

ദോ​ഹ: ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​​െൻറ മൂ​ന്നാം ദി​ന​ത്തി​ൽ സ്വ​പ്​​ന ബ​ർ​മ​നി​ലൂ​ട െ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ നേ​ട്ടം. ​ഏ​ഴ്​ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഹെ​പ്​​റ്റാ​ത്​​ല​ണി​ൽ സീ​സ​ണി​ലെ ഏ​റ്റ​വ ും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി സ്വ​പ്​​ന വെ​ള്ളി നേ​ടി. ഉ​സ്​​ബെ​കി​സ്​​താ​​െൻറ ഏ​ക​ത്രി​ന വോ​ർ​ണി​ന​ക്കാ ​ണ്​ സ്വ​ർ​ണം (6198 പോ​യ​ൻ​റ്). വെ​ള്ളി നേ​ടി​യ സ്വ​പ്​​ന​ക്ക്​ 5993 ​േപാ​യ​ൻ​റ്​ നേ​ടാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഇ​ന്ത്യ​യു​ടെ​ത​ന്നെ പൂ​ർ​ണി​മ ഹെം​ബ്രം അ​ഞ്ചാ​മ​താ​യി.

വ​നി​ത​ക​ളു​ടെ 3000 മീ​റ്റ​ർ സ്​​റ്റീ​പ്​​ൾ ചേ​സി​ൽ പ​റു​ൽ ചൗ​ധ​രി അ​ഞ്ചാ​മ​താ​യി ഫി​നി​ഷ്​ ചെ​യ്​​തു. മിക്​സഡ്​ റിലേയിൽ മലയാളി താരങ്ങളായ മുഹമ്മദ്​ അനസ്​, വി.കെ വിസ്​മയ, എം.ആർ പൂവമ്മ, ആരോക്യ രാജീവ്​ എന്നിവരുടെ ടീം വെള്ളി (3:16.47മി) നേടി. ബഹ്​റൈനാണ്​ ഇൗ ഇനത്തിൽ സ്വർണം. വനിതകളുടെ 10,000 മീറ്ററിൽ സഞ്​ജീവനി ജാദവ്​ വെങ്കലം നേടി. 4x 100 മീ വനിതാ ​റിലേയിൽ ഇന്ത്യ നാലാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു.

പ​രി​ക്ക്​: ജി​ൻ​സ​ൺ പി​ൻ​വാ​ങ്ങി
ഇ​ന്ത്യ​ക്ക്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി മ​ല​യാ​ളി താ​രം ജി​ൻ​സ​ൺ ജോ​ൺ​സ​ൺ ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി. തി​ങ്ക​ളാ​ഴ്​​ച 800 മീ​റ്റ​ർ ഫൈ​ന​ലി​നി​ടെ പേ​ശീ​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ട്രാ​ക്​​ വി​ട്ട ജി​ൻ​സ​ൺ,​ ചൊ​വ്വാ​ഴ്​​ച 1500 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കാ​നി​രി​ക്കെ​യാ​ണ്​ പി​ൻ​വാ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian Athletics Championshipmalayalam newssports newsindia team
News Summary - Asian Athletics Championship -Sports News
Next Story