Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഏ​ഷ്യ​ൻ...

ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​: ചി​ത്ര, ജി​ൻ​സ​ൺ, ജാ​ബി​ർ ഇ​ന്ത്യ​ൻ ടീ​മി​ൽ

text_fields
bookmark_border
sports-123
cancel

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 21 മു​ത​ൽ 24വ​രെ ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ് പി​നു​ള്ള 51 അം​ഗ ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. 25 പ​രു​ഷ താ​ര​ങ്ങ​ളും 26 വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ടീം. ​അ​ടു​ത്തി​ടെ ന​ട​ന്ന നാ​ല്​ ​ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ്​​പ്രീ​ക​ൾ, ഫെ​ഡ​റേ​ഷ​ൻ ക​പ്പ്​ അ​ത്​​ല​റ്റി​ക്​​സ്​ എ​ന്നി​വ​യി​ലെ പ്ര​ക​ട​നം പ​രി​ഗ​ണി​ച്ചാ​ണ്​ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ജി​ൻ​സ​ൺ ജോ​ൺ​സ​ൺ (800,1500), എം.​പി ജാ​ബി​ർ (400മീ ​ഹ​ർ​ഡ്​​ൽ​സ്), മു​ഹ​മ്മ​ദ്​ അ​ന​സ്, പി. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ജി​ത്തു ബേ​ബി​ (റി​ലേ), പി.​യു ചി​ത്ര (1500), ജി​സ്​​ന മാ​ത്യൂ, വി​സ്​​മ​യ വി.​കെ (റി​ലേ) എ​ന്നി​വ​രാ​ണ്​ ടീ​മി​ൽ ഇ​ടം​നേ​ടി​യ മ​ല​യാ​ളി​ക​ൾ. ജാ​വ​ലി​ൻ താ​രം നീ​ര​ജ്​ ചോ​പ്ര​യാ​ണ്​ ടീം ​ക്യാ​പ്​​റ്റ​ൻ. ധ​രു​ൺ അ​യ്യ​സാ​മി, അ​വി​നാ​ഷ്​ സ​ബ്​​ലെ, തേ​ജി​ന്ദ​ർ പാ​ൽ സി​ങ്, ദ്യൂ​തി ച​ന്ദ്, അ​നു റാ​ണി തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ണ്ട്. ദേ​ശീ​യ റെ​ക്കോ​ഡി​നു​ട​മ​ക​ളാ​യ മ​ല​യാ​ളി താ​രം എം. ​ശ്രീ​ശ​ങ്ക​ർ (​ലോ​ങ്​​ജം​പ്), തേ​ജ​സ്വി​ൻ ശ​ങ്ക​ർ (ഹൈ​ജം​പ്) എ​ന്നി​വ​രി​ല്ല. 2017ൽ ​ഭു​വ​നേ​ശ്വ​റി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 12 സ്വ​ർ​ണ​വു​മാ​യി ഇ​ന്ത്യ​യാ​യി​രു​ന്നു ജേ​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teammalayalam newssports newsP.U chithraAsian atheletic championship
News Summary - Asian atheletics championship-Sports news
Next Story