Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightഒളിമ്പിക്​ സ്വർണ...

ഒളിമ്പിക്​ സ്വർണ ജേതാവ്​ ​ഉത്തേജക പരിശോധനയിൽ കുടുങ്ങി

text_fields
bookmark_border
ഒളിമ്പിക്​ സ്വർണ ജേതാവ്​ ​ഉത്തേജക പരിശോധനയിൽ കുടുങ്ങി
cancel

പാരിസ്​: കെനിയയുടെ 1500 മീറ്റർ ഒളിമ്പിക്​ സ്വർണ ജേതാവ്​ അസ്​ബെൽ കിപ്​റോപ്​ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു. നിരോധിത ഉത്തേജകമായ എരിത്രോപൊയ്​റ്റീൻ (ഇ.പി.ഒ) ഉപയോഗിച്ചതായി തെളിഞ്ഞതായാണ്​ റിപ്പോർട്ട്​.

അന്താരാഷ്​ട്ര അത്​ലറ്റിക്​ ഫെഡറേഷനോ അന്താരാഷ്​ട്ര ഉത്തേജക വിരുദ്ധ ഏജൻസിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും ചില പത്രങ്ങൾ താരത്തി​​െൻറ പേരുപറയാതെ റിപ്പോർട്ട്​ ചെയ്​തതോടെ കിപ്​റോപ്​ തന്നെ താൻ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായി വ്യക്​തമാക്കി രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞവർഷം മത്സരമില്ലാസമയത്ത്​ എടുത്ത സാമ്പിളിലാണ്​ ഉത്തേജക അംശം കണ്ടെത്തിയത്​. 2008 ബെയ്​ജിങ്​ ഒളിമ്പിക്​സ്​ ജേതാവാണ്​ 28കാരൻ. സ്വർണ ജേതാവ്​ റാഷിദ്​ റംസി ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ്​ രണ്ടാമതായിരുന്ന കിപ്​റോപ്പിന്​ സ്വർണം ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:athleticsmalayalam newssports newsdoping testAsbel Kiprop
News Summary - Asbel Kiprop confirms failed doping test
Next Story