വേഗപ്പൂരം
text_fieldsതേഞ്ഞിപ്പലം: യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പുത്തന്‍ ട്രാക്കില്‍ 100 മീറ്ററിന്‍െറ വേഗപ്പോരില്‍ റെക്കോഡുകളൊന്നും പിറന്നില്ല. റെക്കോഡ് ഭേദിക്കുന്നവര്‍ക്ക് നല്‍കാനായി, നോട്ട് പ്രതിസന്ധി കാലത്തും 10,000 രൂപയുമായി കാത്തിരുന്ന നിലവിലെ റെക്കോഡ് ജേതാവ് നിരാശയോടെ മടങ്ങി.
പാലക്കാട് കുമരംപുത്തൂര്‍ കെ.എച്ച്.എസ്.എസിലെ പ്ളസ ്ടു വിദ്യാര്‍ഥി വി. മുഹമ്മദ് അജ്മലാണ് വേഗരാജാവ്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10.97 സെക്കന്‍ഡിലാണ് ഫോട്ടോഫിനിഷിലൂടെ അജ്മലിന്‍െറ സുവര്‍ണ നേട്ടം.
ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാമതത്തെിയ എറണാകുളം കോതമംഗലം മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 10ാം ക്ളാസ് വിദ്യാര്‍ഥിനി സോഫിയ സണ്ണിയാണ് വേഗറാണി. സീനിയര്‍ ചേച്ചിമാരേക്കാള്‍ വേഗത്തിലായിരുന്നു സോഫിയയുടെ സ്വര്‍ണകുതിപ്പ്. 12.49 സെക്കന്‍ഡില്‍ സോഫിയ ഫിനിഷിങ് ലൈന്‍ തൊട്ടു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ എറണാകുളത്തിനാണ്. കോതമംഗലം സെന്‍റ് ജോര്‍ജ് എച്ച്.എസ്.എസിലെ ഓംകാര്‍ നാഥ് (11.01), തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ എച്ച്.എസിലെ നിബിന്‍ ബൈജു (11.14) എന്നിവര്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍.
ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്‍െറ അപര്‍ണ റോയിയെ നേരിയ വ്യത്യാസത്തിനാണ് സോഫിയ മറികടന്നത്. 12.50 സെക്കന്‍ഡാണ് അപര്‍ണയുടെ സമയം. കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസിലെ ടി. സൂര്യമോള്‍ (12.72 സെക്കന്‍ഡ് ) മൂന്നാം സ്ഥാനം നേടി. കോട്ടയത്തിന്‍െറ ആന്‍റോസ് ടോമിയും സബ്ജൂനിയറില്‍ പാലക്കാടിന്‍െറ കെ. നീതുകൃഷ്ണയും ഫൗള്‍സ്റ്റാര്‍ട്ട് കാരണം പുറത്തായി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം അതളൂര്‍ കെ.എം.എന്‍.എസ്.എസ്.യു.ഇ.എം എച്ച്.എസിലെ ടി. ശ്രീരാഗിനാണ് (12.21സെക്കന്‍ഡ്) സ്വര്‍ണം. കൊല്ലം ഇന്‍ഫന്‍റ് ജീസസ് ആംഗ്ളോ ഇന്ത്യന്‍ എച്ച്.എസ്.എസിലെ ബി.എ. നീരജ് (12.26 സെ.), കോതമംഗലം സെന്‍റ് ജോര്‍ജ്സ് എച്ച്.എസ്.എസിലെ തങ്ജം അലേസണ്‍ സിങ് (12.29 സെ.) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ജില്ല സമ്പൂര്‍ണ ആധിപത്യം നേടി. ആദ്യ മൂന്നു സ്ഥാനങ്ങളും കോഴിക്കോടിനാണ്. 13.69 സെക്കന്‍ഡ് വേഗത്തില്‍ പൂവമ്പായി എ.എം.എച്ച്.എച്ച്.എസിലെ എല്‍ഗ തോമസിനാണ് സ്വര്‍ണം. പുല്ലൂരാംപാറ സെന്‍റ് ജോസഫ്സിലെ അല്‍ന ഷാജു (13.73) രണ്ടും പൂവമ്പായി എ.എം.എച്ച്.എസ്.എസിലെ ജസ്ന ഷാജി (13.83) മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍ഗ ആദ്യദിനം 400 മീറ്റിലും സ്വര്‍ണം നേടിയിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ പാലക്കാട് നേടി. മുണ്ടൂര്‍ എച്ച്.എസിലെ പി.വി. വിനിക്കാണ് സ്വര്‍ണം. ലോങ്ജംപിലും മികവുകാട്ടിയ നിനി മേളയില്‍ ഇരട്ട സ്വര്‍ണമണിഞ്ഞു. 12.63 സെക്കന്‍ഡിലാണ് നേട്ടം. പറളി എച്ച്.എസിലെ എം. അഞ്ജന (12.64), തിരുവനന്തപുരം സായിയിലെ കെ.എം. നിഭ (12.67) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സായിയിലെ അഭിനവിനാണ് (11.25) സ്വര്‍ണം. കണ്ണൂര്‍ ഇരിക്കൂര്‍ കോള്‍ക്കണ്ടി രത്നാകരന്‍- റീഷ ദമ്പതികളുടെ മകനാണ്. പാലക്കാട് മുണ്ടൂര്‍ എച്ച്.എസിലെ പി.എസ്. അഖില്‍ (11.32) രണ്ടും എറണാകുളം ആലങ്ങാട് കെ.ഇ.എം.എച്ച്.എസിലെ എസ്. പ്രണവ് (11.63) മൂന്നും സ്ഥാനം നേടി.
പ്ളസ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയായ മുഹമ്മദ് അജ്മല്‍ ആദ്യമായാണ് സ്കൂള്‍തലത്തില്‍ സ്വര്‍ണം നേടുന്നത്. ഇന്‍റര്‍ക്ളബില്‍ സംസ്ഥാനതലത്തില്‍ 200 മീറ്ററില്‍ വെങ്കലവും ദേശീയതലത്തില്‍ സ്വര്‍ണവും നേരത്തേ നേടിയിട്ടുണ്ട്. സ്വര്‍ണം പ്രതീക്ഷിച്ചിരുന്നില്ളെന്ന് അജ്മല്‍ പറഞ്ഞു. കുമരംപുത്തൂരിലെ കുഞ്ഞാലി-ആസ്യ ദമ്പതികളുടെ മകനാണ് അജ്മല്‍. മിഥ്ലാജ്, ജസീല, തസ്നി, ഹലീമ എന്നിവര്‍ സഹോദരങ്ങളാണ്. ഇടുക്കി രാജകുമാരി വില്ളേജിലെ കണ്ടത്തിന്‍കരയില്‍ വീട്ടില്‍ സണ്ണി-സിസിലി ദമ്പതികളുടെ മകളാണ് സോഫിയ സണ്ണി. 2014ല്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. സ്റ്റെഫി, സോണി എന്നിവര്‍ സഹോദരങ്ങളാണ്.
പുതിയ റെക്കോഡ് പിറക്കുമെന്ന പ്രതീക്ഷയില്‍ ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിലവിലെ റെക്കോഡ് ജേതാവ് രാംകുമാറാണ് 10,000 രൂപയുമായത്തെിയത്. 10.90 സെക്കന്‍ഡാണ് 88ല്‍ ഇദ്ദേഹം സ്ഥാപിച്ച റെക്കോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
