Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ആൻസി വേഗപ്പറവ
cancel

സം​ഗ്രൂ​ർ (പ​ഞ്ചാ​ബ്): മ​ഞ്ഞി​ൽ ത​ണു​ത്തു​റ​ഞ്ഞ വാ​ർ ഹീ​റോ​സ് സ്​​റ്റേ​ഡി​യ​ത്തി​ൽ വേ​ഗ​പ്പ​റ​വ​യാ​യി കേ​ര​ള​ത്തി​​െൻറ ആ​ൻ​സി സോ​ജ​ൻ. ദേ​ശീ​യ സീ​നി​യ​ർ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ര​ണ്ടാം​ദി​ന​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ഒ​ന്നാ​മ​താ​യാ​ണ് ആ​ൻ​സി സോ​ജ​ൻ കേ​ര​ള​ത്തി​ന് ആ​ദ്യ വ്യ​ക്തി​ഗ​ത സ്വ​ർ​ണ​മെ​ഡ​ൽ സ​മ്മാ​നി​ച്ച​ത്. 12.10 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ആ​ൻ​സി​യു​ടെ ഫി​നി​ഷ്.


സ്​​റ്റാ​ർ​ട്ടി​ങ്ങി​ൽ അ​ൽ​പം പി​ഴ​ച്ചെ​ങ്കി​ലും അ​വ​സാ​ന 20 മീ​റ്റ​റി​ൽ ന​ട​ത്തി​യ സ്വ​പ്ന​സ​മാ​ന കു​തി​പ്പാ​ണ് ആ​ൻ​സി​ക്ക് സ്വ​ർ​ണം നേ​ടി​ക്കൊ​ടു​ത്ത​ത്. 11.82 സെ​ക്ക​ൻ​ഡ് എ​ന്ന ക​രി​യ​ർ ബെ​സ്​​റ്റ്​ സ​മ​യം മ​റി​ക​ട​ന്ന് സ്വ​ർ​ണം നേ​ടു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. 2014 മു​ത​ൽ സം​സ്ഥാ​ന, ദേ​ശീ​യ സ്കൂ​ൾ മീ​റ്റി​ൽ താ​ര​ത്തി​ള​ക്ക​മാ​യ ആ​ൻ​സി​യു​ടെ അ​വ​സാ​ന മേ​ള​യാ​ണി​ത്. അ​വ​സാ​ന മീ​റ്റി​ൽ 100 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ആ​ൻ​സി പ​റ​ഞ്ഞു. രാ​വി​ലെ പെ​യ്ത മ​ഴ​യി​ൽ ട്രാ​ക്കി​ൽ വെ​ള്ളം കെ​ട്ടി​നി​ന്നി​രു​ന്നു. ആ​ൻ​സി ഓ​ടി​യ മൂ​ന്നാം ലെ​യ്നി​ൽ ഫി​നി​ഷ് പോ​യ​ൻ​റി​നു സ​മീ​പം ട്രാ​ക്കി​ൽ വെ​ള്ളം നി​റ​ഞ്ഞ​തി​നാ​ൽ അ​വ​സാ​നം അ​ൽ​പം വേ​ഗം കു​റ​ക്കേ​ണ്ടി​വ​ന്നു. നാ​ട്ടി​ക ഗ​വ​ൺ​മ​െൻറ് ഫി​ഷ​റീ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ൻ​സി ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ റെ​ക്കോ​ഡ് നേ​ടി ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ്. റി​ലേ​യി​ൽ അ​ട​ക്കം ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​ൻ​സി​യു​ടെ എ​ട്ടാം സ്വ​ർ​ണ​മാ​ണി​ത്. നാ​ട്ടി​ക ഇ​ട​പ്പ​ള്ളി സോ​ജ​​െൻറ​യും ജാ​ൻ​സി​യു​ടെ​യും മ​ക​ളാ​യ ആ​ൻ​സി​യു​ടെ പ​രി​ശീ​ല​ക​ൻ ക​ണ്ണ​നാ​ണ്. അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണി​തെ​ന്ന് ക​ണ്ണ​ൻ മ​ത്സ​ര​ശേ​ഷം പ​റ​ഞ്ഞു. ലോ​ങ് ജം​പി​ലും 200 മീ​റ്റ​റി​ലും 4-100 മീ​റ്റ​ർ റി​ലേ​യി​ലും ആ​ൻ​സി​ക്ക് മ​ത്സ​ര​മു​ണ്ട്.

ത​ണു​പ്പി​ൽ ര​ണ്ട് വെ​ങ്ക​ലം
ആ​ൻ​സി​യു​ടെ സ്വ​ർ​ണ​ത്തി​നു​പു​റ​െ​മ കേ​ര​ള​ത്തി​ന് വ്യാ​ഴാ​ഴ്ച ല​ഭി​ച്ച​ത് ര​ണ്ട് വെ​ങ്ക​ലം. ഒ​ളി​മ്പ്യ​ൻ മേ​ഴ്സി കു​ട്ട​​െൻറ ശി​ഷ്യ​ക​ളാ​യ ഗൗ​രി ന​ന്ദ​ന​യും അ​നു മാ​ത്യു​വു​മാ​ണ് കേ​ര​ള​ത്തി​ന് വെ​ങ്ക​ലം നേ​ടി​ക്കൊ​ടു​ത്ത​ത്. 13 ഡി​ഗ്രി സ​െൻറി​ഗ്രേ​ഡ് വ​രെ താ​ഴ്ന്ന ഊ​ഷ്മാ​വി​നെ അ​തി​ജീ​വി​ച്ചാ​ണ് താ​ര​ങ്ങ​ൾ മെ​ഡ​ൽ നേ​ടി​യ​ത്. രാ​വി​ലെ​പെ​യ്ത മ​ഴ​യി​ൽ ന​ന​ഞ്ഞ ട്രാ​ക്കി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ. വൈ​കീ​ട്ട് ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ന​ട​ത്തം കൊ​ടും ത​ണു​പ്പി​ലാ​യി​രു​ന്നു.
രാ​വി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​ർ 57.60 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യാ​ണ് തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഗൗ​രീ​ന​ന്ദ​ന മൂ​ന്നാ​മ​താ​യ​ത്. ഇ​തേ സ്കൂ​ളി​ലെ താ​ര​മാ​യ അ​നു മാ​ത്യു​വി​ന് ട്രി​പ്പ്​​ൾ ജം​പി​ലാ​യി​രു​ന്നു വെ​ങ്ക​ലം. 12.40 മീ​റ്റ​റാ​ണ് വ​യ​നാ​ട് പു​ൽ​പ​ള്ളി സ്വ​ദേ​ശി അ​നു താ​ണ്ടി​യ​ത്. ഈ​യി​ന​ത്തി​ൽ ത​മി​ഴ്നാ​ടി​​െൻറ ബ​ബി​ഷ 12.58 മീ​റ്റ​ർ ചാ​ടി പു​തി​യ റെ​ക്കോ​ഡി​ട്ടു. കേ​ര​ള​ത്തി​​െൻറ അ​ലീ​ന ടി. ​ഷാ​ജി 11.99 മീ​റ്റ​റോ​ടെ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി. പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ കേ​ര​ള​ത്തി​​െൻറ എ.​എ​സ്. സാ​ന്ദ്ര നാ​ലാം സ്ഥാ​ന​മാ​ണ് നേ​ടി​യ​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​റി​ൽ ക​ർ​ണാ​ട​ക​യു​ടെ വി.​എ​സ്. ശ​ശി​കാ​ന്തി​നാ​ണ് സ്വ​ർ​ണം- സ​മ​യം: 10.79 സെ​ക്ക​ൻ​ഡ്. കേ​ര​ള​ത്തി​​െൻറ ആ​ർ.​കെ. സൂ​ര്യ​ജി​ത്തി​ന് അ​വ​സാ​ന സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്. ദ​ക്ഷി​ണേ​ഷ്യ​ൻ ഗെ​യിം​സി​ൽ വെ​ള്ളി നേ​ടി​യ ക​ർ​ണാ​ട​ക താ​രം പ്രി​യ എ​ച്ച്. മോ​ഹ​ന​നാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ 400 മീ​റ്റ​റി​ൽ സ്വ​ർ​ണം.

കേ​ര​ളം നാ​ലാ​മ​ത്
ദേ​ശീ​യ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സീ​നി​യ​ർ വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ ര​ണ്ടാം​ദി​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കേ​ര​ളം 29 പോ​യ​ൻ​റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്. 43 പോ​യ​ൻ​റു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യാ​ണ് ഒ​ന്നാ​മ​ത്. ഹ​രി​യാ​ന​യ്ക്ക് 40 ഉം ​ത​മി​ഴ്നാ​ടി​ന് 37 ഉം ​പോ​യ​ൻ​റു​ണ്ട്. ര​ണ്ടാം​ദി​നം മൂ​ന്ന്​ റെ​ക്കോ​ർ​ഡു​ക​ൾ പി​റ​ന്നു. വെ​ള്ളി​യാ​ഴ്ച ഏ​ഴി​ന​ങ്ങ​ളി​ലാ​ണ് ഫൈ​ന​ൽ ന​ട​ക്കു​ന്ന​ത്. അ​ഞ്ചി​ന​ങ്ങ​ളി​ൽ കേ​ര​ള താ​ര​ങ്ങ​ൾ ഫൈ​ന​ലി​ലെ​ത്തി. സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​വ​റോ​ൾ പോ​യ​ൻ​റ്​ നി​ല​യി​ൽ ഹ​രി​യാ​ന​യാ​ണ് (164) മു​ന്നി​ൽ. മ​ഹാ​രാ​ഷ്​​ട്ര 162 പോ​യ​ൻ​റു​മാ​യി ര​ണ്ടാ​മ​താ​ണ്.
മൂ​ന്നാ​മ​തു​ള്ള കേ​ര​ള​ത്തി​ന്​ കേ​ര​ളം 126 പോ​യ​ൻ​റു​ണ്ട്.

Show Full Article
TAGS:sports news national senior school athletic meet 2019 
Next Story